തമസ്സിന്റെ നിറമെഴും
ശ്രീ നവദുർഗ്ഗ
Thamassinte Niramezhum (Sree Navadurga)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകെ എസ് ബാലമുരളി
ഗാനരചനജി കെ നന്ദനം
ഗായകര്‍ഗണേഷ്‌ സുന്ദരം
രാഗംമായാമാളവഗൗള
ഗാനത്തിന്റെ വരികള്‍
Last Modified: October 21 2023 16:07:30.
തമസ്സിന്‍റെ നിറമെഴും തേജസ്വിനി
അമ്മേ ജ്വാലാമുഖി സകല പ്രാണേശ്വരീ
ഗർദ്ദഭാരൂഢേ കാലരാത്രി ജയതൂ...
മന്ദയന്തേ ദേവി കാലായണീ...

ഇളകിയാടുന്നൊരു കണ്ഠഹാരങ്ങളാൽ
ചിന്നിചിതറുമാ കേശഭാരങ്ങളാൽ
കോപത്തിൻ കനലുകൾ എരിയുന്നു മുക്കണ്ണാൽ
വിഭലമായി തീരുന്നു വൈരി ദോഷം
സർവ്വം തൊഴുകൈയ്യുമായി നില്‍ക്കും ഭക്തിയോടെ...

നവരൂപദുർഗ്ഗയിൽ സപ്തമി ഭാവമായി
സപ്ത രജോതമം ഒന്നായി ഗുണങ്ങളിൽ...
സഹസ്രാര ചക്രത്തിൻ സാധകരേവരും
ധ്യാനിപ്പു ദേവിയേ നവരാത്രിയിൽ...
സർവ്വമേറ്റുപാടീടും നിൻ നാമാവലീ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts