അറുമുഖൻ അൻപോടു്
ശ്രീ നവദുർഗ്ഗ
Arumukhan Anpodu (Sree Navadurga)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകെ എസ് ബാലമുരളി
ഗാനരചനജി കെ നന്ദനം
ഗായകര്‍ഗണേഷ്‌ സുന്ദരം ,കോറസ്‌
രാഗംകന്നഡ
ഗാനത്തിന്റെ വരികള്‍
Last Modified: October 21 2023 16:24:06.
അറുമുഖൻ അൻപോട് വിളയാടും അംബികേ
സ്കന്ദമാതേശ്വരി നിന്നന്തികേ...
ത്രിനയന രൂപിണി അഗ്നിമണ്ഡലയായി
അനുപമ വരം തരും അഭിരാമി...

അവതാര ദുർഗ്ഗയിൽ പഞ്ചമിയായി നീ...
അഞ്ജനശിലയിലെ മഞ്ജിമയായി...
അഗ്നി വഴങ്ങുമ്പോൾ നെഞ്ചകത്തെരിയുന്ന
ദീപദ്യുതിയായി നിറയുമമ്മാ...

അൻപെഴും ഉണ്മയായി അവനിതൻ പുണ്യമായി
ആദിപരാശക്തി ചൈതന്യമായി
സിംഹ വാഹിനിയായി സാധു സേവിതയായി
ദേവ സഞ്ചയം നമിക്കുമമ്മാ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts