ഋഷിവര കാർത്ത്യായന
ശ്രീ നവദുർഗ്ഗ
Rishivara Kaarthyaayana (Sree Navadurga)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകെ എസ് ബാലമുരളി
ഗാനരചനജി കെ നന്ദനം
ഗായകര്‍കെ ആർ രൂപ
രാഗംവാസന്തി
ഗാനത്തിന്റെ വരികള്‍
Last Modified: October 21 2023 15:59:43.
ഋഷിവര കാർത്ത്യായന നന്ദിനിയായി
കീർത്തി പകർന്നൊരു കാർത്ത്യായനിയായി
മൂർത്തി ത്രയങ്ങളും ലോകമീരേഴും
കണികാണാൻ കൊതിക്കുന്ന രൂപമല്ലോ
ദേവീ...ആറാം അവതാര ദുർഗ്ഗയല്ലോ...
ആറാം അവതാര ദുർഗ്ഗയല്ലോ...

മാനസതീർത്ഥത്തിൽ കേളികളാടുന്ന
കായമ്പുവർണ്ണന്റെ മനം കവരാൻ
ഗോപികാ ഹൃദയങ്ങൾ ഭജനം ചെയ്തൊരു
നിത്യ സനാതനേ ദുർഗ്ഗാംബികേ
തപ്ത ഭക്ത ഹൃദന്തത്തിൻ സ്‌മൃതി നാളമേ

ദാനവാരാദിയെ ഭയചിത്തരാക്കുന്ന
ഭവഭയകാരിണി ഭഗവതിയേ
ഇഷ്ട സതീർത്ഥ്യയായി ശിഷ്ടരെ പാലിക്കും
തുഷ്ടിപ്രാദായിനി മാഹേശ്വരീ
നിത്യ മുക്തി പകർന്നിടും പത്മാംബികേ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts