ഇളമതിയണിയുന്ന
ശ്രീ നവദുർഗ്ഗ
Ilamathiyaniyunna (Sree Navadurga)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകെ എസ് ബാലമുരളി
ഗാനരചനജി കെ നന്ദനം
ഗായകര്‍ദിവ്യ ബി നായർ
രാഗംഹിന്ദോളം
ഗാനത്തിന്റെ വരികള്‍
Last Modified: October 21 2023 16:18:52.
ഇളമതിയണിയുന്ന ഇഭാരി വാഹിനി
ചന്ദ്രഖണ്ഡേശ്വരീ ഇരാവതീ...
ദശൗഭുജാംഗിയായി കനകാഞ്ചിതയായി
സവിധപ്രിയങ്കരി വിശ്വേശ്വരീ

മുക്കണ്ണിൽ കോപാഗ്നി എരിയുന്നോരംബികേ
ദുർഗ്ഗാവതാരത്തിൻ മൂന്നാം സ്വരൂപമേ
മണിനാദം മുഴക്കി നീ അരിഭയം മാറ്റുന്നു
മൂലോകം പോറ്റുന്നോരമരേശ്വരീ...

ഉറ്റവരും ഉടയോരുമില്ലാത്തൊരുയിരിനും
ഏകാശ്രയമായി വാഴുന്നോരംബികേ
ധ്യാനനഭസ്സിലെ മണിപൂര ചക്രത്തിൽ
വിളയാടി നൽവരം ഏകുമമ്മാ
സാക്ഷാൽ ചന്ദ്രഖണ്ഡേശ്വരീ ജഗദീശ്വരീ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts