പത്മനിവാസിനി
ശ്രീ നവദുർഗ്ഗ
Pathmanivaasini (Sree Navadurga)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകെ എസ് ബാലമുരളി
ഗാനരചനജി കെ നന്ദനം
ഗായകര്‍ഗണേഷ്‌ സുന്ദരം
രാഗംഖരഹരപ്രിയ
ഗാനത്തിന്റെ വരികള്‍
Last Modified: October 15 2023 13:12:27.
പത്മനിവാസിനി മനസ്വിനി മാതേ
ഭക്തകോടീജന മാനസ ചാരി...
ബ്രഹ്‌മചാരിണി ഭാവമതാർന്നൊരു
ചൈതന്യവതീ സുരേശ്വരീ...
ചൈതന്യവതീ സുരേശ്വരീ...

നിൻ മന്ദഹാസത്തിൽ ഉലകമേ അലിയുന്നു
ഉമയായി ശിവമാർന്ന ശാഖംബരീ
കമണ്ഡലുവും ജപമാല കരങ്ങളിൽ
കൈവല്യദായിനി കാമേശ്വരീ...
നിന്‍റെ പദമലരിൽ അടിയനിന്നടമേകണേ...
നിന്‍റെ പദമലരിൽ അടിയനിന്നടമേകണേ...

നാമ ദുർഗ്ഗാവലിയിൽ രൂപദ്വീതീയയായി
പാരിൻ അമൃതായി പരമേശ്വരീ...
പരിതാപ പാശങ്ങൾ ബന്ധനമേകുമ്പോൾ
പാരാതെ കാക്കുന്ന കാരുണ്യമായ്
എന്നും സാധക ഹൃത്തിൽ നീ പരമ പുണ്യം..
എന്നും സാധക ഹൃത്തിൽ നീ പരമ പുണ്യം...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts