കൊട്ടാരക്കര മണികണ്ടേശ്വരത്തും
ശിവോഹം
Kottarakkara Manikanteshwarathum (Shivoham)
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംരാമപ്രിയ
ഗാനത്തിന്റെ വരികള്‍
Last Modified: May 20 2023 08:25:16.
ഗംഗാധര ശിവ ശംഭോ
ഹര ശിവ ചന്ദ്രകലാധരാ...
മൃത്യുംഞ്ജയാ... മൃത്യുംഞ്ജയാ...

കൊട്ടാരക്കര മണികണ്ഠേശ്വരത്തും
തൊട്ടടുത്തുള്ള പടിഞ്ഞാറ്റിൻ കരയിലും
ഇഷ്ടമൂർത്തിയായി അമരുന്ന ശിവ ശംഭോ
വട്ടശ്രീകോവിൽ വലം വെച്ചു തൊഴുന്നേൻ

കിഴക്കോട്ടും പടിഞ്ഞാട്ടും ദർശനമരുളും
നിൻ മിഴിതുമ്പിൻ വരുതിയിൽ മൂലോകം
പെരുന്തച്ചൻ കൊത്തിയ ഗണപതി വാത്സല്യ
പെരുമഴ കാരുണ്യം ഐശ്വര്യം...
അച്ഛനും മകനുമുണ്ടനുഗ്രഹിക്കാൻ
ഇനി മറ്റൊരു കൈലാസം വേണോ...
മറ്റൊരു കൈലാസം വേണോ...

പടിഞ്ഞാറ്റിൻകരെ നിന്റെ അമ്പല മുറ്റത്തും
അരങ്ങേറ്റം നടത്തുന്നു രാമനാട്ടം
ബ്രഹ്മനും വിഷ്ണുവും വാഴ്ത്തും മഹാനടൻ
അങ്ങല്ലാതാരുണ്ടീ ബ്രഹ്മത്തിൽ
ശങ്കര ശിവ ശിവ ഹര ശംഭോ
വര മംഗള കടുംതുടി മുഴക്കൂ...
മംഗള കടുംതുടി മുഴക്കൂ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts