വിശദവിവരങ്ങള്‍ | |
വര്‍ഷം | 2018 |
സംഗീതം | ടി എസ് രാധാകൃഷ്ണന് |
ഗാനരചന | എസ് രമേശന് നായര്‍ |
ഗായകര്‍ | മധു ബാലകൃഷ്ണൻ |
രാഗം | കുന്തളവരാളി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: May 24 2023 06:33:54.
കൊട്ടിയൂർ പെരുമാളെ കലിബാധ ഒഴിയുന്നൊരുത്സവം വൈശാഖോത്സവം മേട വിശാഖത്തിൽ ഇക്കരേ കൊട്ടിയൂർ വാഴും നിൻ മുൻപിൽ പ്രക്കൂഴം അപ്പട നേദ്യം കഴിക്കുന്നൊരെൻ നാവിൽ- കയ്പു തോന്നരുതേ ഭഗവാനേ... കയ്പു തോന്നരുതേ... ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ നെല്ലളവും അരിയളവും അവിൽവരുവുമായില്യാർക്കാവിലേ... ഗൂഢ പൂജയും ചൊല്ലിയാൽ തീരാത്തൊരാചാര- ചിട്ടകളുമെല്ലാമിടകലർന്നുത്സവമായാൽ ഇടവ ചോതി മുതൽ ഒരു മാസമൊഴിയാതെ- ഇവിടെ തന്നെ നിന്നേ സേവിച്ചു കൂടും ഞാൻ ശംഭോ മഹാദേവാ ശംഭോ മഹാദേവാ ശംഭോ മഹാദേവാ ദേവ ദേവാ ശംഭോ മഹാദേവാ ശംഭോ മഹാദേവാ ശംഭോ മഹാദേവാ ദേവ ദേവാ ദക്ഷയാഗം മുടിച്ച നിൻ അഗ്നിരൂപം- തണുക്കാനെത്ര മേഘങ്ങൾ ഇളനീരാടണം നെയ്യമൃതു കിണ്ടികൾ തലയിൽ വെച്ചിനിയെത്ര- പുണ്യനക്ഷത്രങ്ങൾ കാടുകൾ താണ്ടണം വാവലി പുഴ തീർത്ഥം കൂവളത്തിലപാട്ടിൽ- കോരിയെടുത്തിനിയെൻ ആയിരം അഭിഷേകം ശിവോഹം ശിവോഹം ശിവോഹം ശിവോഹം ശിവോഹം ശിവോഹം ശിവോഹം ശിവോഹം | |