ഇഷ്ടവരമേകി
ശിവോഹം
Ishtavaramekhi (Shivoham)
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംബിഹാഗ്‌
ഗാനത്തിന്റെ വരികള്‍
Last Modified: May 26 2023 04:44:02.
ഇഷ്ടവരമേകി ഭക്തരെ കാത്തരുളും
വൈക്കത്തെ ശ്രീമഹാദേവാ...
വൃശ്ചികക്കൊടിയേറി പന്ത്രണ്ടാം നാൾ വരും
അഷ്ടമി തൊഴുവാൻ വന്നു ഞാൻ
വൈക്കത്തഷ്ടമി തൊഴുവാൻ വന്നു ഞാൻ...

നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ
നരകവാരിധി നടുവിൽ ഞാൻ
നരകത്തിൽ നിന്നു കരകേറ്റീടേണം
തിരുവൈക്കം വാഴും ശിവ ശംഭോ...

സുപ്രഭാതങ്ങളിൽ ദക്ഷിണാമൂർത്തി നീ
മദ്ധ്യാന്തത്തിൽ കിരാത മൂർത്തീ...
സന്ധ്യകളിൽ പാർവ്വതി പരമേശ്വരൻ
സാംബശിവൻ ഭഗവാൻ നിന്നേ
സാഷ്ടാംഗം അടി തൊഴുന്നേൻ...

ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ
ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ

വലിയടുക്കളയിലെ ചാരമിന്നെറ്റിയിൽ
ഉഴിയാതെ കാണുന്ന യമ ധർമ്മൻ
പിന്നെ വരാമെന്ന് പോയി മറയുന്നൂ
എന്നെയും കാക്കുന്നു നാഥൻ
ഞാനെന്നും നിൻ നട തൊഴുന്നേൻ...

ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ
ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts