ഈണത്തിൽ പാടിയ
ഈണത്തിൽ
Eenathil Paadiya (Eenathil)
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംഎസ് ആർ സൂരജ്
ഗാനരചനഅനിൽ രവീന്ദ്രൻ
ഗായകര്‍ഉണ്ണി മേനോന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 10 2017 08:35:54.
ഈണത്തില്‍ പാടിയ പാട്ടും കേട്ടിമവെട്ടാതെ നോക്കി നിന്നു
നീ പാടും രാഗത്തിനൊപ്പം അനുരാഗവും എന്‍ ഹൃദയം കവര്‍ന്നു

(ഈണത്തില്‍)

കാറ്റില്‍ പൂമര ചില്ലകള്‍ ചൊല്ലുന്ന
കഥകളില്‍ നീയായിരുന്നോ
പിഞ്ചിളം പൈതലിന്‍ ചെഞ്ചുണ്ടില്‍ പൂവിടും
പുഞ്ചിരി നീയായിരുന്നോ

ഒരുപാടു നാളായ് തേടുന്നു ഞാന്‍
ഒരുവേള കാണുമെന്നാശിച്ചു ഞാന്‍
ഒടുവില്‍ നീയെന്‍ മുന്‍പില്‍ വന്നുവല്ലോ

(ഈണത്തില്‍)

കുളിരില്‍ മുങ്ങും കിനാവുകളില്‍ കണ്ട
കോമള രൂപം നീയായിരുന്നോ
കാലം കൈവിരല്‍ തുമ്പാല്‍ കുറിച്ചിട്ട
കാവ്യ ശകലം നീയായിരുന്നോ

ഒരുപാടു നാളായ് തേടുന്നു ഞാന്‍
ഒരുമിച്ചു ചേരുവാന്‍ മോഹിച്ചു ഞാന്‍
ഒടുവില്‍ നീയെന്‍ മുന്‍പില്‍ വന്നുവല്ലോ

ഈണത്തില്‍ പാടിയ പാട്ടും കേട്ടിമവെട്ടാതെ നോക്കി നിന്നു
നീ പാടും രാഗത്തിനൊപ്പം അനുരാഗവും എന്‍ ഹൃദയം കവര്‍ന്നു

ഈണത്തില്‍ പാടിയ പാട്ടും കേട്ടിമവെട്ടാതെ നോക്കി നിന്നു
ഇമവെട്ടാതെ നോക്കിനിന്നു...


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts