ഉരസ്സിൽ ജപമണി
അയ്യപ്പ ഗാനങ്ങൾ XXXVI (അയ്യാനല്ലാതെയാര്)
Urassil Japamani (Ayyappa Gaanangal XXXVI (Ayyanallaatheyaaru))
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംഅനില്‍ ഗോപാലന്‍
ഗാനരചനരാമനാഥ് എസ് അണ്ണാവി
ഗായകര്‍കെ ജെ യേശുദാസ്
രാഗംമലഹരി
ഗാനത്തിന്റെ വരികള്‍
Last Modified: January 24 2017 05:05:10.
ഉരസ്സിൽ ജപമണിമാല വചസ്സിൽ
സരസ തവ ഭവ ലീല വിധിപോൽ
ശിരസ്സിൽ ഇഹപര ദുരിത ഹരനെ ഇരുമുടിക്കെട്ട്.(2)

മനസ്സിൽ ശരണപിപാസ ഹൃദയ സരസ്സിൽ
നിഗത ഫലാശ വരവായ്
അടിയനടിയിണ പണിവതിന്നൊന്നിവനു വഴികാട്ട്. (ഉരസ്സിൽ)

സ്മരഹരാത്മജ ഋഷികുലാർത്ഥന കേട്ടുനീവന്നു.
പാരിൽ മഹിഷി വിതറിയ വിഷമ വിഷഭയം അറുതി നീ ചെയ്തു. (2)

കൊടിയ വാവരുമൊടുവിൽ നിൻ പദ കമലമാശിച്ചു, നീയാം
നെടിയൊരറിവിൻ മുന്നിലെത്താൻ
ഇവനുമാശിപ്പൂ. ഇവനുമാശിപ്പൂ... (ഉരസ്സിൽ)

കഠിന കരിമല നീലിമലകൾ കയറി വന്നപ്പോൾ
കാണാം ശബരിമലതൻ പ്രഭയിൽ ജ്ഞാനപ്പടികൾ പതിനെട്ട്. (2)

പതിയെ അവയും കയറി ഉലകപ്പൊരുളിനെ കാൺകെ, അയ്യാ
വിടരുമായിരമിതളുമായ്
ഉൾക്കാമ്പിലൊരു മൊട്ട്. ഉൾക്കാമ്പിലൊരു മൊട്ട്. (ഉരസ്സിൽ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts