എന്നെ ഏതോ
ആത്മാവിൽ ഒരു പള്ളി
Enne Etho (Aathmaavil Oru Palli)
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഫാ ജോളി ചക്കാലക്കൽ
ഗാനരചനഷൈനി സെറാഫിൻ
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 14 2017 04:49:09.
എന്നെ ഏതോ കാരുണ്യം പോലെ
കാക്കുന്ന തമ്പുരാനേ..
നീയല്ലാതൊന്നുമേ നേട്ടമായില്ല
നീയെന്നെന്നും മതിയായവൻ
നാഥാ..എന്നെന്നും മതിയായവൻ

നിൻ ചിന്തയിൽ ഞാൻ വന്നു ഭവിപ്പാൻ
യോഗ്യത തെല്ലുമില്ലേശുനാഥാ
നീയല്ലാതാരുമില്ലഭയമേകാനായ്
നീ തന്നെ തുണയായവൻ
നീ എന്നെന്നും തുണയായവൻ

നിന്നെ പോലെന്നെ സ്നേഹിച്ചിടാനായ്
പാരിതില്ലാരുമില്ലെൻ്റെ നാഥാ
നിന്നിലൂടല്ലാതെ രക്ഷയതെല്ലാം
കുരിശിനാലെന്നെ രക്ഷിച്ച നാഥാ
തിരുകുരിശിനാലെന്നെ രക്ഷിച്ച നാഥാ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts