ഗണപതിക്കും
സ്വാമിപാദം
Ganapathikkum (Swamipaadam)
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനബിച്ചു തിരുമല
ഗായകര്‍അമ്പിളിക്കുട്ടൻ
രാഗംബൗളി
ഗാനത്തിന്റെ വരികള്‍
Last Modified: January 16 2024 05:02:17.
ഗണപതിയ്ക്കും അറുമുഖനും
അനുജനാകും ശബരീനാഥാ
തിരുനടയിൽ തൊഴുതുരുകും
ഒരു വെറും കർപ്പൂരമീ ഉലകം
അതിലൊരു പൊരിയായി
ഞാനുമിന്നവിടത്തെ
തിരുമുന്നിലെറിഞ്ഞിടുന്നു സ്വാമീ
തിരുമുന്നിലെറിഞ്ഞിടുന്നു...

കൊടുമഞ്ഞിൽ മരംകോച്ചും മകരത്തിലും
ഉയരുന്നു പൊൻദീപം മലമുകളിൽ
കൺകണ്ട ദൈവമേ കർമ്മ പ്രകാണ്ഡമേ
ഒരുമഞ്ഞിൻ കണികയായ് അലിഞ്ഞുവെങ്കിൽ
ഞാൻ അലിഞ്ഞുവെങ്കിൽ...

ഉരുകുന്ന നറുംനെയ്യെൻ ഹൃദയത്തിലും
എരിയുന്ന കർപ്പൂരം നെറുകയിലും
നിന്മുദ്ര തേങ്ങയായ് ചിന്മുദ്ര തേങ്ങയായ്
പതിനെട്ടാംപടിയിൽ വീണടിഞ്ഞുവെങ്കിൽ
വീണടിഞ്ഞുവെങ്കിൽ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts