നീരജപ്പെ‌ൺകൊടി
ഓണസദ്യ
Neerajapenkodi (Onasadhya)
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍ജി വേണുഗോപാല്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 13 2020 09:00:27.
 നീരജപ്പെണ്‍കൊടീ നീയെന്തിനെന്നുമീ
സൂര്യനെ മോഹിച്ചു നിന്നുൂ
ആയിരം കൈകളാല്‍ അവന്‍ വാരിപ്പുണരുന്ന
ആശ്ലേഷ സുഖമറിയാനോ
അതിന്നാവേശ നഖമണിയാനോ
പറയൂ പറയൂ നീ പറയൂ
(നീരജപ്പെണ്‍ കൊടീ)

ആവണി സരസ്സിലെ ഹംസങ്ങളാണോ
അനഘേ നിന്‍ പ്രിയ സഖികള്‍ (2)
ആ സഖികള്‍ക്കിന്നങ്ങിനെ നിന്റെ
അനുരാഗം അറിയിക്കാനാകും (2)
ആദിത്യനാവേശം കൈമാറാനാകും
(നീരജപ്പെണ്‍ കൊടീ)

നിളാപുളിനത്തില്‍ കളഗാനം മൂളും
കളിയച്ഛനോ നിന്‍ പ്രിയദൂതന്‍ (2)
അവധൂതനാകുമാദൂതനിന്ന്
അനുരാഗം അറിയിക്കാനാകും (2)
ആകാശദൂതിനാലറിയിക്കാനാകും
(നീരജപ്പെണ്‍ കൊടീ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts