യേശുവേ നീയെൻ
സ്നേഹാഞ്ജലി
Yeshuve Neeyen (Snehanjali)
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംസ്റ്റീവ് മാത്തൻ
ഗാനരചനഫാദർ ജോൺ പിച്ചാപ്പിള്ളി
ഗായകര്‍എലിസബത്ത് രാജു
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 04 2015 16:36:40.

യേശുവേ നീയെൻ മാർഗ്ഗതാരകം
യേശുവേ നീയെൻ സത്യദീപകം
യേശുവേ നീയെൻ ജീവദായകൻ
യേശുവേ നീയെൻ നിത്യരക്ഷകൻ...

ഭവനത്തിലേയ്ക്കുള്ള വഴിയാണു നീ
വിടുതൽ നൽകീടുന്ന സത്യം നീ...
മൃതരായവർക്കെല്ലാം ഉയിർപ്പാണു നീ
രാപകൽ കാത്തിടും വാതിൽ നീ...

ഭുവനത്തിൽ തെളിയുന്ന ദീപം നീ
അന്ധത നീക്കുന്ന പ്രഭയാണു നീ...
അനാദിമധ്യാന്ത വചനം നീ
ഇരവിൽ മറയാത്ത സൂര്യൻ നീ....
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts