നാഥാ ആത്മാവ് തേടുന്ന
സ്നേഹാഞ്ജലി
Naadhaa Aathmaavu Thedunna (Snehanjali)
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംസ്റ്റീവ് മാത്തൻ
ഗാനരചനഫാദർ ജോൺ പിച്ചാപ്പിള്ളി
ഗായകര്‍സിതാര കൃഷ്ണകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 03 2015 15:52:18.

നാഥാ...ആത്മാവു തേടുന്ന നാഥാ
നാഥാ...ആത്മീയ ഭോജന ദാതാ...
സ്വർഗ്ഗീയ ജീവന ദാതാ...
പൈദാഹം തീർക്കുന്ന നാഥാ...

താഴ്മതൻ മാതൃക നീയേ
ശാന്തിതൻ ദാതാവു നീയേ
കാരുണ്യം തൂകുന്ന താതാ
സായൂജ്യം ഏകുന്ന താതാ...

ആത്മാവിൻ പാലകൻ നീയേ
ആത്മാവിൻ ആനന്ദം നീയേ...
സാമോദം വാഴുക എന്നിൽ
സാമോദം പാലിക്ക എന്നെ...

ആയുസ്സിൻ ദാതാവു നീയേ
ആരാധ്യൻ നീതന്നെ പാരിൽ
ആതങ്കം നീക്കുകെൻ മനസ്സിൽ
ആനന്ദം തീർക്കുകെൻ മനസ്സിൽ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts