വിളിപാടകലെ
സ്നേഹാഞ്ജലി
Vilipaadakale (Snehanjali)
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംസ്റ്റീവ് മാത്തൻ
ഗാനരചനഫാദർ ജോൺ പിച്ചാപ്പിള്ളി
ഗായകര്‍രമേശ് മുരളി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 04 2015 16:33:37.

വിളിപ്പാടകലെ രക്ഷകനുള്ളപ്പോൾ
വ്യാകുല ജീവിതമെന്തിനു ധരയിൽ
വിളിക്കുന്നവർക്കെല്ലാമുത്തരമുള്ളപ്പോൾ
പ്രത്യാശയെന്തിനു കൈവിടുന്നു...

ദൈവത്തിൻ തുണയാലാഴിമേൽ നടക്കാം
ദൈന്യത്തിൻ തിരകളെ തരണം ചെയ്യാം
ആത്മവിശ്വാസത്തോടാദ്യ പാദം വയ്ക്കൂ
ആത്മപിതാവെന്നും തുണയായിടും...നിന്റെ
ആത്മപിതാവെന്നും തുണയായിടും....

സർവ്വേശ കൃപയാൽ പരിഹാര്യമായതേ
സംഭവിച്ചീടൂ എന്നറിഞ്ഞീടുക
ആയിരിക്കുന്നിടത്തെന്നാളും നിർത്താതെ
ആഗ്രഹിക്കുന്നിടത്തെത്തിച്ചിടും...നാഥൻ
ആഗ്രഹിക്കുന്നിടത്തെത്തിച്ചിടും....


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts