വിശദവിവരങ്ങള്‍ | |
വര്‍ഷം | 2015 |
സംഗീതം | സ്റ്റീവ് മാത്തൻ |
ഗാനരചന | ഫാദർ ജോൺ പിച്ചാപ്പിള്ളി |
ഗായകര്‍ | വിത്സൺ പിറവം |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: May 03 2015 15:50:35.
ജീവ ചൈതന്യത്തിനാധാരമേ.. കാല പ്രവാഹത്തിനതീതനേ... സൃഷ്ടി സ്ഥിതി ലയ തത്വമേ പ്രണാമം...പ്രണാമം...പ്രണാമം... പ്രപഞ്ചത്തണലേ പ്രണാമം... പ്രപഞ്ചപ്പൊരുളേ പ്രണാമം... പ്രകൃതിയിൽ മാനവരൂപം പൂണ്ടൊരു ആദി വചനമേ പ്രണാമം... പ്രണാമം...പ്രണാമം...പ്രണാമം... പരമപൂരുഷ പരാപരാ സകല ചരാചര നായകാ പാരീരേഴിനും പാലകാ... സകല മനോഗുണ ദായകാ.. പ്രണാമം... പതിതലോക വിമോചകാ സുകൃതികൾ തേടും മോക്ഷമേ പരമാനന്ദ പരംപൊരുളേ... പാരിലെൻ യാത്രതൻ ലക്ഷ്യമേ... പ്രണാമം... | |