സന്ധ്യകൾ ഉഷസ്സുകൾ
നെയ്യഭിഷേകം
Sandhyakal Ushassukal (Neyyabhishekam)
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍പട്ടണക്കാട്പുരുഷോത്തമന്‍
രാഗംസല്ലാപം(സൂര്യ)
ഗാനത്തിന്റെ വരികള്‍
Last Modified: December 21 2020 16:08:52.
അയ്യപ്പ തിന്തക തോം തോം സ്വാമി തിന്തക തോം തോം
അയ്യപ്പ തിന്തക തോം തോം സ്വാമി തിന്തക തോം

സന്ധ്യകള്‍ ഉഷസ്സുകള്‍ അമ്പലത്തിന്‍ അങ്കണത്തില്‍
ചിന്തുകള്‍ പാടിയാടി എത്തിടുമ്പോള്‍
എല്ലാം മറന്ന കന്നി അയ്യപ്പന്മാര്‍
പേട്ടതുള്ളിടുമീ നടയില്‍ കൂടിടുമ്പോള്‍
അവിരാമം ഞങ്ങളില്‍ കാരുണ്യം ചൊരിയുന്ന
എരുമേലി ശാസ്താവേ പ്രണാമം..
എരുമേലി ശാസ്താവേ പ്രണാമം..

അയ്യപ്പ തിന്തക തോം തോം സ്വാമി തിന്തക തോം തോം
അയ്യപ്പ തിന്തക തോം തോം സ്വാമി തിന്തക തോം

ആലങ്ങാടന്‍ സംഘം പാടുമ്പോഴും
തുടര്‍ന്നമ്പലപ്പുഴ സംഘമാടുമ്പോഴും
ആനന്ദം നുകരുന്നീ ഭേദമേതും കാണാത്തോരദ്വൈത
തത്ത്വതിന്‍ മൂര്‍ത്തി നീയേ
അദ്വൈത തത്ത്വത്തിന്‍ മൂര്‍ത്തി നീയേ

അയ്യപ്പ തിന്തക തോം തോം സ്വാമി തിന്തക തോം തോം
അയ്യപ്പ തിന്തക തോം തോം സ്വാമി തിന്തക തോം

കാലാധിവര്‍ത്തിയായി ഉണര്‍ന്നു നീ
കളിത്തോഴനായി വാവരേ പുണര്‍ന്നു നീ
വേദേതിഹാസപുരാണാദിസാരം നീ
ജാതിമതങ്ങള്‍ക്കതീതനും നീ
നാനാ ജാതിമതങ്ങള്‍ക്കതീതനും നീ

അയ്യപ്പ തിന്തക തോം തോം സ്വാമി തിന്തക തോം തോം
അയ്യപ്പ തിന്തക തോം തോം സ്വാമി തിന്തക തോം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts