ഈ മലയിൽ ഈ മാമലയിൽ
നെയ്യഭിഷേകം
Ee Malayil Ee Maamalayil (Neyyabhishekam)
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍പി ജയചന്ദ്രൻ
രാഗംസിംഹേന്ദ്ര മധ്യമം
ഗാനത്തിന്റെ വരികള്‍
Last Modified: December 12 2020 07:02:54.
ഈ മലയില്‍ ഈ മാമലയില്‍
ശ്രീ വാഴും ശബരി മലനടയില്‍
മോഹത്തിന്‍ ചിറകേറി എത്തുമ്പോള്‍ ഞാന്‍
ആനന്ദ ബാഷ്പത്തിലലിയുന്നു
അവിരാമം തവനാമം ജപിക്കുവാന്‍ കൃപവേണം
അവിളംബം അവലംബം അരുളാനും കൃപവേണം

ഈ നടയില്‍ ഈ തിരുനടയില്‍
ഇത്തിരി നേരം നില്‍ക്കുമ്പോള്‍
എന്‍ സ്വാമിയേ കണ്‍കുളിര്‍ക്കേ കാണുമ്പോള്‍
ദുഃഖങ്ങള്‍ മായുന്നു മറയുന്നു ഞാനേതോ
നിത്യമാം നിര്‍വൃതി നുകരുന്നു
നിത്യമാം നിര്‍വൃതി നുകരുന്നു

ഈ കോവിലില്‍ ഈ തൃക്കോവിലില്‍
ഇരുമുടി കെട്ടുമായി എത്തുമ്പോള്‍
ഞാന്‍ നിറമിഴിയോടെ ജപിക്കുമ്പോള്‍
ഞാനെല്ലാം മറക്കുന്നു മനസ്സിലും മിഴിയിലും
എന്‍ മുന്നില്‍ സ്വാമി മാത്രം നിറയുന്നു
എന്‍ മുന്നില്‍ സ്വാമി മാത്രം നിറയുന്നു
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts