ശബരി ശബരി
നെയ്യഭിഷേകം
Shabari Shabari (Neyyabhishekam)
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍പി ജയചന്ദ്രൻ
രാഗംരാഗമാലിക
ഗാനത്തിന്റെ വരികള്‍
Last Modified: December 12 2020 06:59:41.
ശബരീ ശബരീ തപസ്വിനീ
ശരണം നിന്‍ ചരണം വനവാസിനി
അളവറ്റ ഭക്തിതന്‍ ജന്മസാഫല്യമേ
അടിയനേയും നീ അനുഗ്രഹിക്കൂ...
ശബരീ ശബരീ തപസ്വിനീ

ശ്രീരാമ ദര്‍ശന പുണ്യം സാധിച്ചു
ശ്രീപദം പൂവിട്ടു പൂജിച്ചു നീ
കടിച്ചതും കിടച്ചതും നേദിച്ചു നീ നിന്നെ
ദശരഥ നന്ദനനായി അര്‍പ്പിച്ചു..

ഹരിതാഭമി വനമേഖല കാലത്തിന്‍
സ്മരണയില്‍ ശബരീ മലയായി
നിരുപമ കീര്‍ത്തിയാല്‍ പുണ്യ സങ്കേതമായി
ഹരിഹര തനയനും പ്രിയങ്കരമായി

സന്നിധാനം തേടി കീര്‍ത്തനങ്ങള്‍ പാടി
വന്നെത്തും ഭക്തന്മാര്‍ തൊഴുതു നില്‍ക്കേ
സര്‍വാര്‍ത്ഥ സാധകി ദേവി നീ അവിളംബം
സര്‍വ്വ മംഗളങ്ങളും അരുളുന്നു
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts