ഓരോ വിഭാതവും
നെയ്യഭിഷേകം
Oro Vibhaathavum (Neyyabhishekam)
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 16 2020 17:28:56.
ഓരോ വിഭാതവും നിര്‍മ്മാല്യ ദര്‍ശനം
തേടി വരുന്നൊരാ മലനടയില്‍
ഒരു ദിനം വന്നു നിന്നാമുഗ്ദ്ധ ചിദ്രൂപം
കണി കാണാന്‍ മോഹം പെരുകുന്നു

വേദേതിഹാസ പുരാണങ്ങള്‍ കീര്‍ത്തിക്കും
ഓംകാര പൊരുളെ നിന്‍ സന്നിധിയില്‍
ഉണരുന്ന മൂലമന്ത്രങ്ങള്‍തന്‍ സാന്ദ്രമാം
ധ്വനിയാവാന്‍ മോഹം പെരുകുന്നു
മോഹം ഓരോ നിമിഷവും പെരുകുന്നു
അയ്യപ്പാ...സ്വാമിയേ...ശരണം.... അയ്യപ്പാ...

തിന്മകള്‍ തിണ്ടാടും ഈ കലികാലത്തും
ഉണ്മയായി വാഴുന്ന ചിന്മയനേ
അവിരാമം പൊഴിയുന്നോരവിടുത്തെ കാരുണ്യം
നുകരുവാന്‍ മോഹം പെരുകുന്നു
മോഹം ഓരോ നിമിഷവും പെരുകുന്നു
അയ്യപ്പാ...സ്വാമിയേ...ശരണം....അയ്യപ്പാ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts