കാരുണ്യ വാരിധേ
നെയ്യഭിഷേകം
Kaarunya Vaarithe (Neyyabhishekam)
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍പട്ടണക്കാട്പുരുഷോത്തമന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 12 2020 07:02:19.
കാരുണ്യ വാരിധേ സ്വാമി നിന്നെ ഞാന്‍
കാണാത്ത നേരത്തും കാണേണം
പാവനം നിന്‍ തിരുനാമസങ്കീര്‍ത്തനം
കാതിലെല്ലായിപ്പോഴും മുഴങ്ങേണം

സ്വാമി ശരണം അയ്യപ്പ ശരണം
അയ്യപ്പ ശരണം സ്വാമി ശരണം
സ്വാമി ശരണം അയ്യപ്പ ശരണം
സ്വാമിയേ ശരണം

അവശനാണെങ്കിലും ആ മല കേറുവാന്‍
അടിയനു പാദ ബലം നല്‍കേണം
കായബലം വേണം നീയെന്നിയെ
മറ്റൊരാലംബമില്ലെന്നുമറിയേണം

സ്വാമി ശരണം അയ്യപ്പ ശരണം
അയ്യപ്പ ശരണം സ്വാമി ശരണം
സ്വാമി ശരണം അയ്യപ്പ ശരണം
സ്വാമിയേ ശരണം

ഇരുമുടി കെട്ടുമായി നീങ്ങുമ്പോള്‍ എന്നിലെ
ഇരുളായോരിരുളെല്ലാം ഒഴിയേണം
ഹരിഹര നന്ദനായെന്നകതാരില്‍ നീ
നിറകതിരൊളിയായി വിളങ്ങേണം

സ്വാമി ശരണം അയ്യപ്പ ശരണം
അയ്യപ്പ ശരണം സ്വാമി ശരണം
സ്വാമി ശരണം അയ്യപ്പ ശരണം
സ്വാമിയേ ശരണം

പടി കേറിയെത്തുമ്പോള്‍ വാത്സല്യം വഴിയുന്ന
തിരുമുഖം കണി കാണാന്‍ കഴിയേണം
തൃപ്പാദ പത്മത്തില്‍ വീഴേണം ഞാനൊരു
കര്‍പ്പൂര നാളമായി എരിയേണം

സ്വാമി ശരണം അയ്യപ്പ ശരണം
അയ്യപ്പ ശരണം സ്വാമി ശരണം
സ്വാമി ശരണം അയ്യപ്പ ശരണം
സ്വാമിയേ ശരണം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts