സംക്രമ സന്ധ്യകൾ
നെയ്യഭിഷേകം
Sankrama Sandhyakal (Neyyabhishekam)
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍പി ജയചന്ദ്രൻ
രാഗംബാഗേശ്രി
ഗാനത്തിന്റെ വരികള്‍
Last Modified: December 16 2020 17:27:57.
സംക്രമ സന്ധ്യകള്‍ മംഗല്യ താലമേന്തും
നിന്‍ സന്നിധാനത്തില്‍ തിരുനടയില്‍
അനുപമ കീര്‍ത്തേ നിന്‍ പദപങ്കജം തേടീ..
അപദാനം പാടുന്നു ഞാന്‍
സ്വാമീ അപദാനം പാടുന്നു ഞാന്‍...

വിഷ്ണുമായതന്‍ കന്നി കനിയായ പൊരുളെ...
തത്ത്വമസിയ്ക്കുയിരാം കതിരൊളിയെ...
അഷ്ടദള പത്മവും പടി പൂജയുമായി
തൃപ്പാദം വണങ്ങുന്നു ഞാന്‍
സ്വാമീ തൃപ്പാദം വണങ്ങുന്നു ഞാന്‍

സ്വാമി ഞാന്‍ തിരുമുമ്പിലര്‍പ്പിക്കും-
സോപാന സംഗീതം ഗദ്ഗദമായി മാറിടുമ്പോള്‍
ആരാരും ആലംബമില്ലാത്തോരീയെന്നില്‍
കാരുണ്യം ചൊരിയേണമേ..
സ്വാമീ കാരുണ്യം ചൊരിയേണമേ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts