ഉത്തുംഗ ഹിമവൽ ശൃംഗം
നെയ്യഭിഷേകം
Uthunga Himaval Sringam (Neyyabhishekam)
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍പി ജയചന്ദ്രൻ
രാഗംതോഡി
ഗാനത്തിന്റെ വരികള്‍
Last Modified: December 16 2020 17:29:15.
ഉത്തുംഗ ഹിമവല്‍ ശൃംഗം പുണരുന്ന
ഗംഗയില്‍ നീരാടിയെത്തും വിഭാതമേ
ഹരിഹരസുതനുടെ നടയില്‍ കര്‍പ്പൂര-
തിരികൊളുത്തും നീ ധന്യ തന്നെ
സ്വാമീ ശരണം അയ്യനേ!!
സ്വാമീ ശരണം അയ്യനേ!!

കലശങ്ങളില്‍ പനിനീരുമായി നിത്യവും
മലകേറിയെത്തുന്ന മേഘജാലങ്ങളെ
അന്‍പോടെ നിങ്ങളെന്‍ കൈകുമ്പിളില്‍ അല്പം-
അഭിഷേക തീര്‍ത്ഥ ജലം തന്നാലും
സ്വാമീ ശരണം അയ്യനേ!!
സ്വാമീ ശരണം അയ്യനേ!!

വേദങ്ങള്‍ അറിവീല മന്ത്രങ്ങളറിവീല
ദേവാ നിന്‍ മുന്നില്‍ നില്‍ക്കയാണേകനായി
അറിവിന്‍റെ പൊരുളേയെന്‍ ഉള്‍ക്കണ്ണുണര്‍ത്തുവാന്‍
അറിവിന്‍റെ തീര്‍ത്ഥജലം തന്നാലും
സ്വാമീ ശരണം അയ്യനേ!!
സ്വാമീ ശരണം അയ്യനേ!!
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts