മനമൊരു ശിലയല്ല
ഒരു നുള്ളു കളഭം
Manamoru Shilayalla (Oru Nullu Kalabham)
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംകെ യു ഹരീന്ദ്രന്‍
ഗാനരചനഭവാനി ടീച്ചര്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 15 2014 20:17:23.
മനമൊരു ശിലയല്ല മാധവാ
തനുവൊരു തരുവല്ല കേശവാ
മനമൊരു ശിലയല്ല മാധവാ
തനുവൊരു തരുവല്ല കേശവാ
മനമെന്ന മണ്‍കുടം നിറയെ എന്‍
കനവും കദനവുമായിരുന്നു
മനമൊരു ശിലയല്ല മാധവാ

തനുവെന്ന പൂമരം നിറയെ എന്‍
തനുവെന്ന പൂമരം നിറയെ എന്‍
നിനവിന്‍ നിറങ്ങളുമായിരുന്നു
കനകക്കിരീടം വേണ്ടന്റെ കണ്ണാ
കനകാംബരവും വേണ്ടല്ലോ കണ്ണാ
അടിതളിരിണയിതാ വണങ്ങുന്നു ഞാന്‍
കരതാരിലേന്തുന്നൊരാ മുരളിയൂതൂ

മനമൊരു ശിലയല്ല മാധവാ
തനുവൊരു തരുവല്ല കേശവാ
മനമൊരു ശിലയല്ല മാധവാ

ഒരു ദിനമെനിക്കെന്റെ ഗുരുവിന്നരികെ ചെന്ന്
ഒരു ദിനമെനിക്കെന്റെ ഗുരുവിന്നരികെ ചെന്ന്
മിഴിനീരാല്‍ പാദങ്ങള്‍ കഴുകിടേണം
വിരിഞ്ഞൊരാ മുഖപത്മം തെരുതെരെ ചുംബിക്കേണം
അരുതെന്ന് ചോല്ലരുതേ ഗുരുപുരേശാ
അതിമോഹമോ ഇതെന്നറിയില്ല ദേവാ
കനിവിത് ഇന്നെന്നില്‍ ചൊരിയൂ കൃഷ്ണാ

മനമൊരു ശിലയല്ല മാധവാ
തനുവൊരു കരുവല്ല കേശവാ
മനമൊരു ശിലയല്ല മാധവാ
തനുവൊരു തരുവല്ല കേശവാ
മനമെന്ന മണ്‍കുടം നിറയെ എന്‍
കനവും കദനവുമായിരുന്നു
മനമൊരു ശിലയല്ല മാധവാ


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts