വാതാലയേശാ
യാദവഗാനം
Vaathaalayesa (Yaadavagaanam)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംമദ്രാസ് മനോഹരൻ
ഗാനരചനബിച്ചു തിരുമല
ഗായകര്‍ഉണ്ണി മേനോന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 06 2017 14:33:13.
വാതാലയേശാ ശൗരേ! മേല്പത്തൂരല്ലല്ലോ ഞാൻ
വാതാദിരോഗം നീക്കി കാത്തിടേണേ കൃഷ്‌ണാ
നാരായണീയം നിത്യം നാവിന്മേലെണ്ണുന്നു ഞാൻ [2]
പാദാരവിന്ദം നൽകും ആയുരാരോഗ്യസൗഖ്യം
(വാതാലയേശാ)


ആയിരം കൈകൾ വേണോ ആരാധനയ്ക്കെൻ കണ്ണാ
താമസം പിന്നിന്നെന്തേ താപമാറ്റാൻ
ആകാശവർണ്ണാ കണ്ണാ! ആനന്ദശീലാ ബാലാ! [2]
ആവതില്ലല്ലോ നിന്നെ അനുസരിയ്ക്കാനല്ലാതെ!
(വാതാലയേശാ)


ജീവിതം പ്രാരബ്ധമായ്-തീരുന്നതിൻമുമ്പെന്നെ
ഓടക്കുഴൽനാദംപോൽ തീർത്ഥമാടൂ
ഗീതോപദേശം തീർക്കും കാളിന്ദിയോരം പൂക്കും [2]
നീലക്കടമ്പാമെന്നിൽ തളിരിടൂ ഗോലോകേശാ!
(വാതാലയേശാ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts