വിശദവിവരങ്ങള്‍ | |
വര്‍ഷം | NA |
സംഗീതം | ലഭ്യമല്ല |
ഗാനരചന | ലഭ്യമല്ല |
ഗായകര്‍ | ശ്രീവല്സന് ജെ മേനോന് |
രാഗം | മാണ്ഡ് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: July 09 2014 03:55:58.
ഉഷസ്സേ നിനക്കെന്റെ ഉദയാഞ്ജലി ഉണരും കലയുടെ ഹൃദയാഞ്ജലി ഉന്നിദ്ര ഭൂപാള രാഗാഞ്ജലി... (ഉഷസ്സേ...) ജീവഹരിതക സ്മൃതികൾ തളിർക്കുമീ ഗ്രാമവിശാലതയിൽ പൂ വിതറി...(2) ആറടിപ്പാതയിൽ തേരുതെളിച്ചു നീ ആറാട്ടിനെഴുന്നെള്ളി വരുമ്പോൾ... ചിന്മയീ ചിരകാല സഖി നിൻ ചിരിയുടെ മുത്തിനു കൈ നീട്ടി.. ചിന്മയീ ചിരകാല സഖി നിൻ ചിരിയുടെ മുത്തിനു കൈ നീട്ടി..... ഞാൻ കൈ നീട്ടി..... (ഉഷസ്സേ...) നീല മരതക കല്ലുകളലിയുമീ കാലപ്രവാഹിനിയിൽ നീരാടി...(2) കുങ്കുമ നീരാളം തോരയിടുന്ന നീ ചന്ദനമണം വീശി വരുമ്പോൾ... ശ്രീമയീ സ്വരരാഗവതി നിൻ ചുരുൾമുടി അഴകിനു കൈ കൂപ്പി.. ശ്രീമയീ സ്വരരാഗവതി നിൻ ചുരുൾമുടി അഴകിനു കൈ കൂപ്പി...... ഞാൻ കൈ കൂപ്പി... (ഉഷസ്സേ...) | |