എന്തിനാണെന്റെ
പുഷ്പാഞ്ജലി പ്രസാദം
Enthinaanente (Pushpanjali Prasaadam)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംപി കെ കേശവൻ നമ്പൂതിരി
ഗാനരചനപി എസ് നമ്പീശൻ
ഗായകര്‍പി ജയചന്ദ്രൻ
രാഗംബാഗേശ്രി
ഗാനത്തിന്റെ വരികള്‍
Last Modified: June 05 2023 08:50:44.
എന്തിനാണെന്റെ വടക്കും നാഥാ
എന്തിനാണിത്രമേൽ വൈമനസ്യം
കത്തുന്ന കണ്ണിൽ കാരുണ്യത്താലേ
കർപ്പൂരമെഴുതുന്ന ശംഭോ...ശംഭോ...
ശങ്കരാ...ജഗദീശാ...

വാസുകി വാഴുന്ന തിരുമെയ്യും
താളം തിമർക്കുന്ന ഢമരുകവും
ഭൂമി നടുങ്ങും താണ്ഡവവും
ഞങ്ങൾ നമിക്കുന്നു നാഥാ...
ശ്രീ വടക്കും നാഥാ...

ത്രിപുരാന്തകനാം പെരുമാളേ
ത്രിഭുവന മോദം പകർന്നവനേ
ഓംകാരത്തിൽ ജ്വലിപ്പവനേ
സംഹാര രൂപിയാം നാഥാ...
ശ്രീ വടക്കും നാഥാ...

ഭസ്മവിഭൂഷിത ഭൂതേശാ...
തെറ്റുപൊറുക്കണേ ഭഗവാനേ...
തൃപ്പദം പണിയാം എന്നെന്നും
ക്ഷിപ്രപ്രസാദിയാം നാഥാ...
ശ്രീ വടക്കും നാഥാ..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts