നാഥാ നിനക്കെന്റെ
ആത്മദീപ്തി
Naadha Ninakkente (Aathmadeepthi)
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംശ്യാം
ഗാനരചനഫാ ജോണ്‍ പിച്ചപ്പിള്ളി
ഗായകര്‍കെ ജെ യേശുദാസ്
രാഗംഹേമവതി
ഗാനത്തിന്റെ വരികള്‍
Last Modified: April 20 2014 09:00:31.

നാഥാ നിനക്കെന്റെ ധൂപാ൪ച്ചന (2)
ഈ പരിമളമണയേണം നി൯ സന്നിധേ
നാഥാ നിനക്കെന്റെ നാദാ൪ച്ചന
ഈ പരിമളമണയേണം നി൯ സന്നിധേ
സ്വരഗതിയണയേണം നി൯ സന്നിധേ
നാഥാ നിനക്കെന്റെ ധൂപാ൪ച്ചന

എന്നതിരുകളെല്ലാം വിസ്തൃതമാക്കണേ
നി൯ കരമെന്നോടൊത്തുണ്ടാകണേ (2)
പോക്കിലും വരവിലുംകൂടെയുണ്ടാകണേ (2)
തിന്മകളില്‍ നിന്നും കാത്തീടണേ (നാഥാ നിനക്കെന്റെ…)

എന്നധരങ്ങള്‍‍ക്കെന്നും പാറാവു നല്‍കണേ
നി൯ ചിറകിന്‍കീഴില്‍ കാക്കേണമേ (2)
നോക്കിനും വാക്കിനും ശുദ്ധി തരേണമേ (2)
അന്യനു ഗുണമേകാ൯ കനിയേണമേ (നാഥാ നിനക്കെന്റെ…)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts