ഇല്ലെനിക്കൊരു ദുഃഖവും ദേവീ
ചെട്ടികുളങ്ങര അമ്മ ഭക്തിഗാനങ്ങൾ
Illenikkoru Dukhavum Devi (Chettikulangara Amma Bhakthi Gaanangal)
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംമാവേലിക്കര ജി എസ് പിള്ള
ഗാനരചനമാവേലിക്കര ജി സി പിള്ള
ഗായകര്‍കെ എസ് ചിത്ര
രാഗംആഭേരി
ഗാനത്തിന്റെ വരികള്‍
Last Modified: June 01 2023 07:37:30.
ഇല്ലെനിക്കൊരു ദു:ഖവും ദേവീ...
നിൻ തിരു മുമ്പിൽ അണയുമ്പോൾ
നിർമ്മല പ്രേമ മൂർത്തിയാം
തവ പാദ ഭക്തിയാൽ അംബികേ...
അമ്മേ ശരണം ദേവി ശരണം
ചെട്ടികുളങ്ങര അമ്മേ ശരണം

താവകാജ്ഞയാൽ ചെയ്തൂ ഞാൻ മമ
കർമ്മമൊക്കെയും ഊഴിയിൽ
തൽഫലങ്ങളാൽ നന്മയും തിന്മയും
നിന്നിലർപ്പിച്ചിടുന്നു ഞാൻ
ദേവീ... നിന്നിലർപ്പിച്ചിടുന്നു ഞാൻ

ഉള്ളലിഞ്ഞു വിളിച്ചൂ കേഴുമെൻ
ഉള്ളിലമ്മ വിളങ്ങുമ്പോൾ
ഉൺമയെ കണ്ടു നിർവൃതി പൂണ്ടൂ
നിന്നിലമ്മേ ലയിപ്പൂ ഞാൻ...
ദേവീ... നിന്നിലമ്മേ ലയിപ്പൂ ഞാൻ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts