ചുറ്റാൻ ചേലയും
സ്ട്രോബെറി തെയ്യം
Chuttaan Chelayum (Strawberry Theyyam)
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംശരത്
ഗാനരചനശശികല മേനോന്‍
ഗായകര്‍വിധു പ്രതാപ് ,സീന ശങ്കരൻ‌കുട്ടി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 02 2017 06:15:39.
ചുറ്റാൻ ചേലയും ഇല്ലാഞ്ഞോ ചൂടാൻ പൂക്കളുമില്ലാഞ്ഞോ
ചുറ്റാൻ ചേലയും ഇല്ലാഞ്ഞോ ചൂടാൻ പൂക്കളുമില്ലാഞ്ഞോ
കിണ്ണത്തിലെണ്ണയും പോരാഞ്ഞോ
ചന്തത്തിൽ പൊട്ടൊന്നു കുത്താഞ്ഞോ
ചന്തത്തിൽ പൊട്ടൊന്നു കുത്താഞ്ഞോ
മേലേക്കാവിലു പൂരം കാണാൻ എന്തെടീ പൊന്നേ പോരാത്തൂ
മേലേക്കാവിലു പൂരം കാണാൻ എന്തെടീ പൊന്നേ പോരാത്തൂ
എന്തെടീ പൊന്നേ പോരാത്തൂ..
ചുറ്റാൻ ചേലയും ഇല്ലാഞ്ഞോ ചൂടാൻ പൂക്കളുമില്ലാഞ്ഞോ

പാവലു പന്തലിൽ പൊന്നോലയിട്ടേ
പയറിന്റെ വള്ളികൾ പാഞ്ഞു പുളഞ്ഞേ ഹോയ്
പാണ്ടീലെ പൈക്കൾ വന്നങ്ങു തിന്നാൽ
പത്തലും വെട്ടീട്ടാരാങ്ങു ചൊല്ലുവോ
ഏനില്ല ഏനില്ല ഇങ്ങളു പൊയ്ക്കോ
ഏഴെട്ടു വട്ടി പുലരേണ്ടതാണേ
ഏഴെട്ടു വട്ടി പുലരേണ്ടതാണേ
ചുറ്റാൻ ചേലയും ഇല്ലാഞ്ഞോ ചൂടാൻ പൂക്കളുമില്ലാഞ്ഞോ

തെയ്യം കളിയുണ്ട് തോറ്റം പാട്ടൊണ്ട്
താലപ്പൊലിയുടെ ചേലുമുണ്ട്
തെയ്യം കളിയുണ്ട് തോറ്റം പാട്ടൊണ്ട്
താലപ്പൊലിയുടെ ചേലുമുണ്ട്
കുരുത്തോലപ്പന്തലിൽ കൂനിപ്പിടിച്ചിരുന്നായിരം കാരിയോം ചൊല്ലാമെടീ
കുരുത്തോലപ്പന്തലിൽ കൂനിപ്പിടിച്ചിരുന്നായിരം കാരിയോം ചൊല്ലാമെടീ
പൊട്ടും പൊടിയും മേടിച്ചു കൂട്ടി പാതിയുറങ്ങി തിരിച്ചു പോരാം
ചുറ്റാൻ ചേലയും ഇല്ലാഞ്ഞോ ചൂടാൻ പൂക്കളുമില്ലാഞ്ഞോ

വാഴ കുലച്ചു വിളഞ്ഞങ്ങു നിൽക്കണു..
തേനൂറും നല്ല വരിക്കയുണ്ട് ഹോയ്
എല്ലാരും പോയാല് ചോവ്വോറു വന്നിട്ടു
ചോടോടെ കൊണ്ടോകും കൂട്ടങ്ങളെ
ഏനില്ല ഏനില്ല ഇങ്ങളു പൊയ്ക്കോ
ഏഴെട്ടു വട്ടി പുലരേണ്ടതാണേ
ഏഴെട്ടു വട്ടി പുലരേണ്ടതാണേ

ചുറ്റാൻ ചേലയും ഇല്ലാഞ്ഞോ ചൂടാൻ പൂക്കളുമില്ലാഞ്ഞോ
ചുറ്റാൻ ചേലയും ഇല്ലാഞ്ഞോ ചൂടാൻ പൂക്കളുമില്ലാഞ്ഞോ
കിണ്ണത്തിലെണ്ണയും പോരാഞ്ഞോ
ചന്തത്തിൽ പൊട്ടൊന്നു കുത്താഞ്ഞോ
ചന്തത്തിൽ പൊട്ടൊന്നു കുത്താഞ്ഞോ
മേലേക്കാവിലു പൂരം കാണാൻ എന്തെടീ പൊന്നേ പോരാത്തൂ
മേലേക്കാവിലു പൂരം കാണാൻ എന്തെടീ പൊന്നേ പോരാത്തൂ
എന്തെടീ പൊന്നേ പോരാത്തൂ..




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts