ആരോമലേ
ചിക് ചാം ചിറകടി
Aaromale (Chik Cham Chirakadi)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംടോമിന്‍ ജെ തച്ചങ്കരി
ഗാനരചനചിറ്റൂർ ഗോപി
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 16 2013 03:12:42.

ആരോമലേ പ്രിയ രാഗമായ്‌...

ആരോമലേ പ്രിയ രാഗമായ്‌ ആലോലമെന്‍ മണി വീണയില്‍
കല്ലോലമായ്‌...കളഹംസമായ്‌...
ഒഴുകാന്‍ വരൂ നീ ഗാന ഗംഗയില്‍
ആരോമലേ പ്രിയ രാഗമായ്‌ ആലോലമെന്‍ മണി വീണയില്‍
കല്ലോലമായ്‌...കളഹംസമായ്‌...
ഒഴുകാന്‍ വരൂ നീ ഗാന ഗംഗയില്‍ (ആരോമലേ )
ലാ.. ല ലാ...

നീലാഞ്ജനം തേടുന്നിതാ നീരാടുമീ മൃദു കന്യക..
സായഹ്നമേ പൂമാനമേ പൂങ്കോടി കൊണ്ടുവാ
എകാന്തമീ തീരങ്ങളില്‍ ഹേമന്തമായ്‌ വാ
താഴംപൂക്കള്‍ നുള്ളുവാന്‍ താലം കൊണ്ടുവാ
താരമ്പന്‍റെ തോണിയായ്‌ ദീപം കൊണ്ടുവാ
മണിവീണയിലൊരു കാതര ഗാനമായ്‌ (ആരോമലേ )

നീ ചൂടുവാന്‍ കോര്‍ക്കുന്നിതാ..ഓരായിരം നിറമാലകള്‍
യാമങ്ങളെ വാര്‍തിങ്കളേ പൂന്തേരിലേറിവാ
ലാവണ്യമേ നീ വാഴുമീ ശ്രീകോവിലാണ് ഞാന്‍
ദേവാ നിന്‍റെ ഓര്‍മയില്‍ മോഹം കൊണ്ടു ഞാന്‍
നീയാം പൂവിലോമനെ പാടും തുമ്പി ഞാന്‍
ശ്രുതി ധാരയിലൊരു മോഹന രാഗമായ്‌

ആരോമലേ പ്രിയ രാഗമായ്‌ ആലോലമെന്‍ മണി വീണയില്‍
കല്ലോലമായ്‌...കളഹംസമായ്‌...
ഒഴുകാന്‍ വരൂ നീ ഗാന ഗംഗയില്‍
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts