എന്തേ വൈകിയതെന്നു
അമ്പലപ്പുഴ കണ്ണനു പാല്‍പ്പായസം
Enthe Vaikiyathennu (Ambalapuzha Kannanu Paalpayasam)
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംസജി സ്വരരാഗ്
ഗാനരചനഷാജി ഇല്ലത്ത്
ഗായകര്‍കെ ജെ യേശുദാസ്
രാഗംദ്വിജാവന്തി
ഗാനത്തിന്റെ വരികള്‍
Last Modified: February 03 2014 06:47:57.

എന്തേ വൈകിയതെന്ന് നീ ചോദിച്ചാല്‍
എന്തുത്തരം നല്‍കും കണ്ണാ
ഞാന്‍ എന്തുത്തരം നല്‍കും കണ്ണാ
എന്തേ വൈകിയതെന്ന് നീ ചോദിച്ചാല്‍
എന്തുത്തരം നല്‍കും കണ്ണാ
ഞാന്‍ എന്തുത്തരം നല്‍കും കണ്ണാ
ആത്മാവിന്‍ തിരിനാളമായതും നീ
അളവറ്റ ഭക്തി തന്‍ കാവ്യവും നീ
ആത്മാവിന്‍ തിരിനാളമായതും നീ
അളവറ്റ ഭക്തി തന്‍ കാവ്യവും നീ
എന്നിട്ടുമറിയില്ല നിന്‍ നട പൂകുവാന്‍
എന്തേ വൈകിയെന്ന് കണ്ണാ
ഞാന്‍ എന്തിത്ര വൈകിയെന്ന്
എന്തേ വൈകിയതെന്ന് നീ ചോദിച്ചാല്‍
എന്തുത്തരം നല്‍കും കണ്ണാ
ഞാന്‍ എന്തുത്തരം നല്‍കും കണ്ണാ

നിന്റെ പാട്ടിന്‍ തേന്മഴത്തുള്ളികള്‍
വീണൊരു പുഴയോഴുകി
നിന്റെ പാട്ടിന്‍ തേന്മഴത്തുള്ളികള്‍
വീണൊരു പുഴയോഴുകി
നീയാം അമ്പലപ്പുഴയോഴുകി
സാരോപദേശങ്ങള്‍ കേട്ടെന്റെ നെഞ്ചില്‍
അറിവിന്‍ കുളിരോഴുകി
നെഞ്ചില്‍ അറിവിന്‍ കുളിരോഴുകി
പണ്ടേ നിന്നുടെ ദാസന്‍ ഞാന്‍
പണ്ടേ നിന്നുടെ ദാസന്‍ ഞാന്‍
മിഴിനീര്‍ മഴയായി കൃഷ്ണാ നിന്‍ മുന്നില്‍
പെയ്യാന്‍ കാത്തുനില്പ്പൂ ഞാന്‍
പെയ്യാന്‍ കാത്തുനില്പ്പൂ ഞാന്‍
എന്തേ വൈകിയതെന്ന് നീ ചോദിച്ചാല്‍
എന്തുത്തരം നല്‍കും കണ്ണാ
ഞാന്‍ എന്തുത്തരം നല്‍കും കണ്ണാ

നിന്റെ മുഖശ്രീ ശോഭയില്‍ മുങ്ങി
നീല നിലാവൊഴുകി
നിന്റെ മുഖശ്രീ ശോഭയില്‍ മുങ്ങി
നീല നിലാവൊഴുകി
തീരാ കരുണ തന്‍ കടലിരമ്പീ
പൂന്താനഭക്തി കണക്കെ എന്നുള്ളില്‍
കവിയുടെ കലമൊഴുകി
ദേവാ കവിയുടെ കലമൊഴുകി
എന്നും താവക ഭൃത്യന്‍ ഞാന്‍
എന്നും താവക ഭൃത്യന്‍ ഞാന്‍
തുളസീദളമായി തൃപ്പാദമലരില്‍
അഭയം തേടിചേരും ഞാന്‍
അഭയം തേടിചേരും ഞാന്‍

എന്തേ വൈകിയതെന്ന് നീ ചോദിച്ചാല്‍
എന്തുത്തരം നല്‍കും കണ്ണാ
ഞാന്‍ എന്തുത്തരം നല്‍കും കണ്ണാ
എന്തേ വൈകിയതെന്ന് നീ ചോദിച്ചാല്‍
എന്തുത്തരം നല്‍കും കണ്ണാ
ഞാന്‍ എന്തുത്തരം നല്‍കും കണ്ണാ
ആത്മാവിന്‍ തിരിനാളമായതും നീ
അളവറ്റ ഭക്തി തന്‍ കാവ്യവും നീ
ആത്മാവിന്‍ തിരിനാളമായതും നീ
അളവറ്റ ഭക്തി തന്‍ കാവ്യവും നീ
എന്നിട്ടുമറിയില്ല നിന്‍ നട പൂകുവാന്‍
എന്തേ വൈകിയെന്ന് കണ്ണാ
ഞാന്‍ എന്തിത്ര വൈകിയെന്ന്
എന്തേ വൈകിയതെന്ന് നീ ചോദിച്ചാല്‍
എന്തുത്തരം നല്‍കും കണ്ണാ
ഞാന്‍ എന്തുത്തരം നല്‍കും കണ്ണാ

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts