തൂമഞ്ഞു പൊഴിയുന്ന
ഫ്ലെയിംസ്
Thoomanju Pozhiyunna (Flames)
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഅരവിന്ദ് രാജ്
ഗാനരചനഅരവിന്ദ് രാജ്
ഗായകര്‍അരവിന്ദ് രാജ് ,രേശ്മ രാജു ,റിയ ഹെന്ന ജെയിംസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 19 2013 15:55:48.

തൂമഞ്ഞു പൊഴിയുന്ന യാമം, മഴവില്ലു വിരിയുന്ന നേരം,
എൻ ആത്മാവു തേടുന്നതാരെയോ ...
മേഘങ്ങൾ പോലെയെന്നെനും ഹൃദയത്തിൽ താഴ്വാരത്തിൽ,
ചേക്കേറി തുടിക്കുന്നതാരാണോ...
അന്നാദ്യം കണ്ട മാത്രയിൽ, എൻ കനവിൽ നീ പെയ്തിറങ്ങിയോ
കുള്ളിരുള്ളോരു തെന്നലായ് ചേർന്നുവോ...
മറുനാളിൽ നീ എൻ ഉള്ളിൽ സ്മൃതി നെയ്യും രാഗം പോലെ
ശ്രുതി ചേർന്നൊരു ഗാനമായ് മാറിയോ...
നിനവേ.. ഉയിരേ....
നിൻ മറു വിളി കേൾക്കാൻ ഞാൻ കാതോർക്കുന്നു...
(തൂമഞ്ഞു പൊഴിയുന്ന....... തുടിക്കുന്നതാരാണോ...)

മനമോ മരുഭൂമിയായ്... ഹൃദയം നിർജ്ജീവമായ്...
മിഴികൾ തരളാര്‍ദ്രമായ് സഖി നീ പോകുകിൽ...
മനതാരിൽ പുഷ്പമായ്... വിടരുന്നു നിൻമുഖം...
ആ ചിരിയിൽ കണ്ടു ഞാനൊരു ജീവോന്മാദം...
തമ്മിൽ നാം കാണുമ്പോൾ അറിയാതെന്നുള്ളം മന്ത്രിക്കുന്നു...
എന്നെനും നീ എൻ കൂടെ വന്നിടാമോ?
ഒരു സ്നേഹ സ്പർശം.... തന്നീടാമോ?
(തൂമഞ്ഞു പൊഴിയുന്ന....... തുടിക്കുന്നതാരാണോ...)

ഓർമ്മകൾ അനുരാഗമാം ഈ കുളിരോലും സന്ധ്യയിൽ ....
നിൻ കൈകൾ തേടി ഞാൻ എന്നോമലേ...
ഹൃദയത്തിൻ താളുകൾ...നിൻ മുന്നിൽവെച്ചിടാം...
പകരം നീ എന്നിൽ ചേർന്നലിയാമോ സഖി...
വാക്കുകൾ ഒരോന്നായ് ഞാൻ മറന്നിടുന്നു പ്രാണേശ്വരീ നിൻ...
ചൊടിയിഴകൾ കാണുമ്പോൾ എൻ മനസ്സറിയാതെ...
ഇനി നാം രണ്ടല്ല... ഒന്നായിടാം....
(തൂമഞ്ഞു പൊഴിയുന്ന....... തുടിക്കുന്നതാരാണോ...) 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts