പാതിരാപ്പുഴയിൽ
ചിങ്ങപ്പൂവ് (ഉത്സവഗാനങ്ങൾ)
Paathirappuzhayil (Chingappoovu (Festival Songs))
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംബേണി ഇഗ്നേഷ്യസ്‌
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍രാധിക തിലക്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 22 2017 05:42:23.
പാതിരാപ്പുഴയിൽ നീന്തി നീരാടി പാരിജാതപ്പൂ കൂന്തലിൽ ചൂടി (2)
വടക്കിനിക്കോലായിൽ കൊതിയോടെ ഇന്നും (2)
വെറുതേ കാത്തിരിപ്പൂ നിന്നെ വെറുതേ കാത്തിരിപ്പൂ
(പാതിരാപ്പുഴയിൽ…)

നിറുകയിൽ കുറിയിട്ട് നാടൻപെണ്ണിൻ ചുണ്ടത്തെ
കളമൊഴിപ്പാട്ടിന്റെ ഈണം കേൾക്കാൻ പോരില്ലേ (2)
ആതിരപ്പൂപ്പാല പൊൻപന്ത് തീർക്കാൻ
മോതിരം മാറാനും നീ പോരുകില്ലേ
ആവണിരാവായില്ലേ പൂവിളി കേൾക്കുന്നില്ലേ
ആവണിരാവായില്ലേ പൂവിളി കേൾക്കുന്നില്ലേ
(പാതിരാപ്പുഴയിൽ…)

ആഞ്ഞിലിക്കൊമ്പിന്മേൽ താനേ പാടും പൂങ്കുയിലേ
അവനുറങ്ങാൻ നീ താരാട്ടൊന്നും പാടീല്ലേ (2)
പാൽപത ചിറകുള്ള ചങ്ങാലിപ്രാവേ
കൂട്ടിലിരുന്നിന്നു കുറുകുന്നതെന്തേ
മംഗളം നേരുകയോ മധുരങ്ങൾ ഏകുകയോ
മംഗളം നേരുകയോ മധുരങ്ങൾ ഏകുകയോ
(പാതിരാപ്പുഴയിൽ…)






malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts