നിറഞ്ഞ കണ്ണുകളോടെ
ആത്മീയ മാധുര്യം
Niranja kannukalode (Aathmeeya Maadhuryam)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംബാബു ചാലക്കുടി
ഗാനരചനബാബു ചാലക്കുടി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 01 2014 04:17:25.

നിറഞ്ഞ കണ്ണുകളോടെ നിൻ മുന്നില്‍ അണയും ദാസനിതാ (2)
മിഴിനീര്‍ തുടയ്ക്കാൻ വരണേ എന്റെ യേശുവേ
മിഴിയില്‍ പ്രഭയായ് തെളിയൂ എന്റെ യേശുവേ (നിറഞ്ഞ കണ്ണു…)

ഉള്ളില്‍ കനലെരിയും എന്റെ നിനവുകളില്‍
കുളിർമഴയായ് നീ വരണേ
നിന്റെ വചസ്സുകളാം തേൻമൊഴികളുമായ്
എന്നില്‍ സാന്ത്വനമായിടേണേ (ഉള്ളില്‍…)
മിഴിനീര്‍ തുടയ്ക്കാൻ വരണേ എന്റെ യേശുവേ
മിഴിയില്‍ പ്രഭയായ് തെളിയൂ എന്റെ യേശുവേ (നിറഞ്ഞ കണ്ണു…)

നിന്റെ സ്നേഹത്തണലില്‍ എന്നും ചേര്‍ന്നിരിക്കാൻ
ഞാന്‍ കൊതിക്കുന്നു എന്റെ യേശുവേ
നിന്റെ ദയതന്‍ പടവില്‍ കൈപിടിച്ചു നടത്താന്‍
എന്നും നീ കൂടെ വരില്ലേ (നിന്റെ സ്നേഹത്തണലില്‍…)
മിഴിനീര്‍ തുടയ്ക്കാൻ വരണേ എന്റെ യേശുവേ
മിഴിയില്‍ പ്രഭയായ് തെളിയൂ എന്റെ യേശുവേ (നിറഞ്ഞ കണ്ണു…)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts