എൻ ജീവനല്ലേ
മരിക്കാന്‍ പറഞ്ഞാലും മറക്കാന്‍ പറയരുതേ
En Jeevanalle (Marikkan Paranjalum Marakkan Parayaruthe)
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംആഷിക് മുബാരക് ,അബ്ദുള്‍ഖാദര്‍ കാക്കനാട് ,അബ്ദുൾ ഹലീം ,അനീഷ് ഖാന്‍ ,ബാസില്‍ ,ഹംസ കുന്നത്തേരി ,കെ എ ലത്തീഫ് ,കെ എം ഉദയൻ ,കോഴിക്കോട് അബൂബക്കർ ,എം ജയചന്ദ്രന്‍ ,മെക്കാർടിൻ ,മോഹനൻ പാറപ്പുറം ,ഷൈജു ചന്ദ്രന്‍ ,സിദ്ധാര്‍ഥ വിജയന്‍ ,ഉണ്ണി
ഗാനരചനസുധാംശു ,അനീഷ് ഖാന്‍ ,ബാപ്പു വെള്ളിപറമ്പ ,ഹലീൽ ,ഹംസ കുന്നത്തേരി ,ഹംസ മടിക്കൈ ,ഹരിനാരായണന്‍ ,ജലീല്‍ കെ ബാവ ,ഓ എം കരുവാരക്കുണ്ട് ,സലിം ,സന്തോഷ് വര്‍മ്മ ,ഷാജി കൊച്ചുകടവ് ,ഷമീര്‍
ഗായകര്‍ഷിഹാബ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 19 2013 04:47:28.
എൻ ജീവനല്ലേ എൻ മോഹമല്ലേ
എൻ രാഗമല്ലേ അനുരാഗമല്ലേ നീ
മറക്കരുതേ എന്നെ വെറുക്കരുതേ
ഒരുനാളും എന്നിൽ നിന്നകലരുതേ
കനലുകളെരിയും എൻ ഹൃദയത്തിൽ നീ
തണലായ് വന്നെന്നെ തഴുകില്ലേ
ഷഹനാ..ഓ..ഷഹനാ..

ഓർക്കുവാൻ ഒരുപാട് ഓർമ്മകൾ തന്നു നീ
ഓടിയകന്നതും ഓർക്കുന്നു ഞാൻ
ഒരിക്കലും മായാത്ത വർണ്ണങ്ങൾ കൊണ്ടു ഞാൻ
നിന്നെ വരച്ചതും ഓർക്കുന്നുവോ
(എൻ ജീവനല്ലേ….)

വിടപറയാനിനി വാക്കുകളില്ലെന്നാലും
വിരഹമീ വേദന കൂടെയുണ്ട്
കനലുകളായെരിയും എൻ ഹൃദയത്തിൽ നീ
ഒരു കുളിർ മഴയായ് പെയ്തിടുമോ
(എൻ ജീവനല്ലേ…)

 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts