താരുണ്യവീഥി
പൂപോലോരിഷ്ടം
Tharunyaveedhi (Poopolorishtam)
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംഔസേപ്പച്ചൻ
ഗാനരചനഷിബു ചക്രവർത്തി
ഗായകര്‍കെ ജെ യേശുദാസ് ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 18 2022 03:27:57.
 താരുണ്യവീഥിയില്‍ ഓമല്‍ക്കിനാവുകള്‍
പൂമിഴികള്‍ തേടുന്ന നേരം
ഓ ആലോലം ആടുന്നു മോഹം
(താരുണ്യ...)

യൗവ്വനപ്പൂന്തേരില്‍ സുന്ദരി നീ വന്നു
കണ്മുനയാല്‍ അമ്പെയ്തു നിന്നു
സിരകളില്‍ ഉന്മാദം പകര്‍ന്നു
പുളകിതമനതാരില്‍ മിഴിയെഴുതിയ കാവ്യം
പാടിവരാന്‍ തെന്നലിന്നാവേശം
(താരുണ്യ...)

കവിളിണയില്‍ നാണം ഉഷമലരിന്‍ ഭാവം
തനുലതയില്‍ വാസന്തതാളം
തളിരധരം തേടുന്നു തേന്മധുരം
സുരഭിലഹരിയായ് നീ വരുമ്പോള്‍ തോഴി
ഉള്ളിനുള്ളില്‍ മന്മഥന്റെ കേളി
(താരുണ്യ...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts