സുറുമക്കണ്ണാൽ
മരിക്കാന്‍ പറഞ്ഞാലും മറക്കാന്‍ പറയരുതേ
Surumakkannal (Marikkan Paranjalum Marakkan Parayaruthe)
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംആഷിക് മുബാരക് ,അബ്ദുള്‍ഖാദര്‍ കാക്കനാട് ,അബ്ദുൾ ഹലീം ,അനീഷ് ഖാന്‍ ,ബാസില്‍ ,ഹംസ കുന്നത്തേരി ,കെ എ ലത്തീഫ് ,കെ എം ഉദയൻ ,കോഴിക്കോട് അബൂബക്കർ ,എം ജയചന്ദ്രന്‍ ,മെക്കാർടിൻ ,മോഹനൻ പാറപ്പുറം ,ഷൈജു ചന്ദ്രന്‍ ,സിദ്ധാര്‍ഥ വിജയന്‍ ,ഉണ്ണി
ഗാനരചനസുധാംശു ,അനീഷ് ഖാന്‍ ,ബാപ്പു വെള്ളിപറമ്പ ,ഹലീൽ ,ഹംസ കുന്നത്തേരി ,ഹംസ മടിക്കൈ ,ഹരിനാരായണന്‍ ,ജലീല്‍ കെ ബാവ ,ഓ എം കരുവാരക്കുണ്ട് ,സലിം ,സന്തോഷ് വര്‍മ്മ ,ഷാജി കൊച്ചുകടവ് ,ഷമീര്‍
ഗായകര്‍അഫ്‌സല്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 25 2013 07:02:47.
സുറുമക്കണ്ണാൽ ഒളിയമ്പെയ്യണ രാജാത്തി നീ
അഴകിൻ രാജാത്തി നീ എന്റെ ഹാജത്ത് നീ
സ്വർണ്ണത്തേരിലിറങ്ങി വരുന്നൊരു മൊഞ്ചത്തി നീ
കരളിലെ മൊഞ്ചത്തി നീ എൻ പ്രിയ സീനത്ത് നീ
പൂങ്കൊലുസ്സുകൾ കാലിൽ കിലുകിലെ ചിരിക്കണ നീയൊരു വമ്പത്തി
തേൻചൊടികളിൽ മാപ്പിളപ്പാട്ടുകൾ വിരിയണ ഖൽബിലെ ഹോജാത്തി
(സുറുമക്കണ്ണാൽ ഒളിയമ്പെയ്യണ…)

കൊഞ്ചും മൊഴി പാടണ കിളിയേ നിക്കാഹിനു സമ്മതമല്ലേ
ഞാൻ തീർത്തൊരു മുത്തണിമാല മഹറായി ചാർത്തുകയില്ലേ
ചേലൊത്ത പുഞ്ചിരിയഴകിൻ പുളകം കൊള്ളാറായല്ലോ
പതിനാലാംപിറ കാണാൻ വരൂ പതിനേഴിൻ പൂഞ്ചിറകേ
(സുറുമക്കണ്ണാൽ ഒളിയമ്പെയ്യണ…)

മിന്നും കസവിട്ടൊരു പെണ്ണേ മനതാശാ വീട്ടുകയില്ലേ
മധുരിക്കും ബൈത്തുകൾ പാടി എതിരേൽക്കാൻ എത്തുകയില്ലേ
മാനിമ്പം കൊള്ളണൊരൊറയിൽ സ്വർഗ്ഗം തീർക്കാറായല്ലോ
പതിനാലാംപിറ കാണാൻ വരൂ പതിനേഴിൻ പൂഞ്ചിറകേ
(സുറുമക്കണ്ണാൽ ഒളിയമ്പെയ്യണ…)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts