എന്തോ മൊഴിയുവാന്‍
മഴ
Entho Mozhiyuvaan (Mazha)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംമനു രമേശൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍വിധു പ്രതാപ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 11 2013 05:53:30.

എന്തോ മൊഴിയുവാന്‍ ഉണ്ടാകുമീ-
‌മഴയ്ക്കെന്നോടു മാത്രമായി
ഏറെ സ്വകാര്യമായി......
സന്ധ്യതൊട്ടേ വന്നു നിൽക്കുകയാണവൾ
എന്റെ ജനാലതന്‍ അരികില്‍
ഇളം കുങ്കുമക്കാറ്റിന്റെ ചിറകില്‍....
എന്തോ മൊഴിയുവാന്‍ ഉണ്ടാകുമീ-
‌മഴയ്ക്കെന്നോടു മാത്രമായി
ഏറെ സ്വകാര്യമായി......

പണ്ടുതൊട്ടേ എന്നോടിഷ്ടമാണെന്നാവാം
പാട്ടില്‍ പ്രിയമെന്നുമാവാം....
എന്നോ പഠിച്ചു മറന്ന രാഗങ്ങളെ
പിന്നെയും ഓർമ്മിക്കയാവാം
ആര്‍ദ്രമൗനവും വാചാലമാവാം....

മുകിൽമുല്ലപൂക്കുന്ന മാനത്തെ കുടിലിന്റെ
തളിര്‍ വാതില്‍ ചാരി വരുമ്പോള്‍
മറ്റാരും കണ്ടില്ലെന്നാവാം
എനിക്കവൾ ഇഷ്ടം തരാന്‍ വന്നതാവാം
പ്രിയപ്പെട്ടവൾ എന്‍ ജീവനാകാം....
എന്തോ മൊഴിയുവാന്‍ ഉണ്ടാകുമീ-
‌മഴയ്ക്കെന്നോടു മാത്രമായി
ഏറെ സ്വകാര്യമായി......

ഞാന്‍ തന്നെ മോഹിച്ചു വാഴുന്നൊരീ മണ്ണില്‍
താനേ ലയിക്കുവാനാകാം...
എന്‍ മാറില്‍ കൈ ചേര്‍ത്തു ചേർന്നുറങ്ങാനാകാം
എന്റേതായ് തീരുവാനാകാം
സ്വയം എല്ലാം മറക്കുവാനാകാം....

നിത്യമാം ശാന്തിയില്‍ നാം ഉറങ്ങും നേരം
എത്രയോ രാവുകള്‍ മായാം
ഉറ്റവര്‍ വന്നു വിളിച്ചാലുണരുന്ന
മറ്റൊരു ജന്മത്തിലാവാം...
അന്നും ഉറ്റവൾ നീ തന്നെയാവാം
അന്നും മുറ്റത്തു പൂമഴയാവാം....
അന്നും മുറ്റത്തു പൂമഴയാവാം....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts