ആഴിയിൽ ആവുന്ന
വൺസ് ഇൻ ലൈഫ്
Aazhiyil Aavunna (Onz In Life)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംവിജിൻ ചന്തു
ഗാനരചനദീപ് ചന്ദ് ,ഷിനിത ,വിനിത
ഗായകര്‍അഞ്ജന
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 09 2013 08:58:26.

ആഴിയിൽ ആവുന്ന സ്വപ്ന സന്ധ്യേ നിന്നെ
ആശിച്ചു പോയതിന്നാഴത്തിലായ്
വിരഹാർദ്ര ദുഃഖങ്ങൾ ആനന്ദമാകുമ്പോൾ
അഴകേ നിന്നുള്ളിൽ ആത്മ ഭംഗി
ആ…ആ..ആ..ആ…

മാമഴക്കാറ്റിൽ അന്നു നിൻ ചുണ്ടിൽ രാഗാർദ്രമായൊരു പുഞ്ചിരിയും
കാലിൽ കിലുങ്ങുന്ന ആ മണിത്തുള്ളികൾ കുഞ്ഞുകിനാവിന്റെ നഷ്ടങ്ങളായ്
അന്നു ഞാൻ തീർത്തൊരീ മൺ കളിവീടും കാലം വരച്ചൊരു ചിത്രങ്ങളായ്
ആ..ആ..ആ….ആ…..

തീരമണഞ്ഞൊരാ സന്ധ്യ തൻ വള്ളവും ദൂരെ മറയുന്നു പിൻ നിഴലായ്
എങ്ങു നിന്നോ വന്ന കുഞ്ഞരിപ്രാവുകൾ രാവിനെ തിരയുന്നൊരീ വേളയിൽ
എന്നിട്ടുമെന്തേ കണ്ടില്ല നീയെൻ മൂകമാമൊരു പ്രണയത്തിനെ
ആ..ആ…ആ…ആ..ആ


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts