മതിലേഖ വിണ്ണിൽ
നിഴലിനും സുഗന്ധം
Mathilegha Vinnil (Nizhalinum Sugandham)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനലക്ഷ്മി ദേവി
ഗായകര്‍മഞ്ജരി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 03 2013 13:45:46.

മതിലേഖ വിണ്ണിൽ മായും മുൻപേ
വരുമോ നീ ദേവാ എന്നരികിൽ
മനസ്സിന്റെ നാളം മങ്ങും മുൻപേ
തരുമോ നീ നാഥാ പൊൻകിനാക്കൾ
(മതിലേഖ വിണ്ണിൽ…)

മധുമാസം പോയിട്ടും മാമ്പൂ കൊഴിഞ്ഞിട്ടും
മദനന്റെ മലരമ്പാൽ മയങ്ങിപ്പോയി
മിഴിയിലോ നിൻ രൂപം മൊഴിയിലോ നിൻ രാഗം
കനവിലും നിനവിലും നീ മാത്രം
(മതിലേഖ വിണ്ണിൽ…)

കടമിഴി കലങ്ങീട്ടും കാലം കടന്നിട്ടും
കരളിലെ കാമുകൻ അണഞ്ഞതില്ലാ
ഉയിരിലോ നിൻ ചിത്രം ചൊടിയിലോ നിൻ ഗാനം
വരിയിലും വാക്കിലും നീ മാത്രം
(മതിലേഖ വിണ്ണിൽ…)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts