വിശദവിവരങ്ങള്‍ | |
വര്‍ഷം | 2001 |
സംഗീതം | കൈതപ്രം |
ഗാനരചന | കൈതപ്രം |
ഗായകര്‍ | പി ജയചന്ദ്രൻ ,കോറസ് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: September 30 2021 14:03:04.
ധീരതയുടെ കനലിളകും ജ്വാല.. പ്രതികരണത്തിരയിളകും സ്ത്രീജ്വാല.. സ്ത്രീ.. ഒരു ജ്വാല... സ്നേഹജ്വാല.. ആത്മജ്വാല.. മോഹജ്വാല.. അലയടങ്ങാത്ത മനസ്സിൽ ആളിപ്പടരുന്നൊരഭിമാനജ്വാല.. (സ്ത്രീ) അവളുടെ കാൽത്തള തരളമുണർന്നാൽ കലയുടെ മധുമഴ പൊഴിയും.. നിനിപപ സസനിനി രിരിസസ മമരി സസനിനി പപമമ രിരിസസ നിസരിമ പ.. മരിമ.. സനിസരിമപ..സനിസരിമപ.. സനിസരിമപ.. (അവളുടെ) അവളുടെ ചിലങ്ക തകരുമ്പോഴൊരു നഗരം പാടേയെരിയും.. (സ്ത്രീ) അവളുടെ മിഴികളിലുദയം വിടരും പ്രണയസരോവരമുണരും... ആ..... ആ..... ആ..... (അവളുടെ) അവളുടെ ശക്തിരഥത്തിൻ കീഴിൽ ഇരുളിൻ കോട്ടകൾ തകരും.. (സ്ത്രീ) | |