കാൽനഖ മുനയാൽ
സ്ത്രീ
Kalnakha Munayal (Sthree)
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംഅസീസ് ബാവ
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍എം ജി ശ്രീകുമാർ ,സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 30 2021 13:59:56.
 
കാൽനഖമുനയാൽ കളം വരയ്ക്കും
നാണക്കാരീ.... നീ
കാണെക്കാണെ കാറ്റിൽ വിരിയും
കൈതപ്പൂവാണ്.. നീയൊരു കൈതപ്പൂവാണ്..
(കാൽ)

കൂടുകൂട്ടാനറിയാ കുയിലേ
പാടിപ്പാടിപ്പോകുന്നോ? (കൂട്)
പാവം നിന്നുടെ പെൺകുയിലാളെ
കുടിവയ്ക്കാനൊരു കൂടുണ്ടോ?
കുളിർ പകരാനൊരു കൂടുണ്ടോ? (പാവം)(കാൽ)

കുപ്പിവളച്ചാർത്തിട്ട് കിലുക്കും കുസൃതിത്താനേ..
നിന്റെ കൈകളിൽ നിറയെ തങ്കക്കാപ്പുകൾ
ഞാനണിയിയ്ക്കൂലോ.... (കുപ്പി)

മാനത്തുള്ളൊരു മാണിക്യക്കനി
തേടിപ്പോകാറില്ലല്ലോ.. (മാനത്ത്)
പാവം കുയിലിന് വിരുന്നൊരുക്കാൻ
തളിർത്തു താഴെ തേന്മാവ്..
തണലുവിരിയ്ക്കും തേന്മാവ്... (കാൽ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts