കാനനദേശേ ശിശു
എല്ലാമെല്ലാം അയ്യപ്പന്‍
Kaananadese Sisu (Ellaamellaam Ayyappan)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംഅജിത്‌ നമ്പൂതിരി ,ബാലഭാസ്കര്‍ ,കൈതപ്രം ,ജയന്‍ ,എം ജി അനില്‍ ,ബി ശശികുമാർ ,വിദ്യാധരൻ
ഗാനരചനഅജിത്‌ നമ്പൂതിരി ,ബിച്ചു തിരുമല ,കൈതപ്രം ,ജയന്‍ ,രാജീവ് ആലുങ്കൽ ,എസ്‌ രമേശന്‍ നായര്‍ ,സന്തോഷ് വര്‍മ്മ ,ബി ശശികുമാർ
ഗായകര്‍വിദ്യാധരൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 19 2013 04:59:32.

കാനനദേശേ ശിശു രോദനമിതോ (2)
മഹാ കാനനദേശേ ശിശു രോദനമിതോ (2)
ഘോരമാം പെരും കടുവാ കരടികൾ ഇടെയിടെ ഓടീടും (2)
ഈ കാടകമതിലൊരു തുണയതിനാരും കാണുവതില്ലയ്യാ (2)
ഘോരമാം പെരും കടുവാ കരടികൾ ഇടെയിടെ ഓടീടും
ഈ കാടകമതിലൊരു തുണയതിനാരും കാണുവതില്ലയ്യാ (2)
മഹാ കാനനദേശേ ശിശു രോദനമെയ്തു (2)

പിഞ്ചുകരങ്ങളുമായ് ഇരുകാലും തള്ളിയിതാ ശിലമേൽ (2)
കാഞ്ചനദീപ്തിയെഴുന്നൊരു ധനുവും ഗളമതിലൊരു മണിയും (2)
പിഞ്ചുകരങ്ങളുമായ് ഇരുകാലും തള്ളിയിതാ ശിലമേൽ
കാഞ്ചനദീപ്തിയെഴുന്നൊരു ധനുവും ഗളമതിലൊരു മണിയും (2)
ഘോര കാനനദേശേ ശിശു രോദനമിതോ (2)

പന്തള നരപതിയേവം ചിന്തയിലായുടനെ അവിടെ (2)
ഉത്തമനായൊരു മുനിപുംഗവനും എത്തി സമീപത്തായ് (2)
പന്തള നരപതിയേവം ചിന്തയിലായുടനെ അവിടെ
ഉത്തമനായൊരു മുനിപുംഗവനും എത്തി സമീപത്തായ് (2)
മഹാ കാനനദേശേ ശിശു രോദനമിതോ (2)

മന്നവമകുട മനേ ഈ ശിശുവൊരു മംഗളനാണതിനാൽ (2)
നന്ദനനാക്കി വളർത്തീടുക മേൽ ഖിന്നത നീങ്ങീടും(2)
മന്നവമകുട മനേ ഈ ശിശുവൊരു മംഗളനാണതിനാൽ
നന്ദനനാക്കി വളർത്തീടുക മേൽ ഖിന്നത നീങ്ങീടും (2)
മഹാ കാനനദേശേ ശിശു രോദനമിതോ (2)
ഘോരമാം പെരും കടുവാ കരടികൾ ഇടെയിടെ ഓടീടും
ഈ കാടകമതിലൊരു തുണയതിനാരും കാണുവതില്ലയ്യാ (2)
മഹാ കാനനദേശേ ശിശു രോദനമിതോ (2)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts