ശബരീനിലയാ
എല്ലാമെല്ലാം അയ്യപ്പന്‍
Sabaree Nilaya (Ellaamellaam Ayyappan)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംഅജിത്‌ നമ്പൂതിരി ,ബാലഭാസ്കര്‍ ,കൈതപ്രം ,ജയന്‍ ,എം ജി അനില്‍ ,ബി ശശികുമാർ ,വിദ്യാധരൻ
ഗാനരചനഅജിത്‌ നമ്പൂതിരി ,ബിച്ചു തിരുമല ,കൈതപ്രം ,ജയന്‍ ,രാജീവ് ആലുങ്കൽ ,എസ്‌ രമേശന്‍ നായര്‍ ,സന്തോഷ് വര്‍മ്മ ,ബി ശശികുമാർ
ഗായകര്‍കലാരത്നം കെ ജി ജയൻ (ജയ വിജയ)
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 13 2012 15:27:54.

ശബരീനിലയാ ശരണം ശ്രീ വരദാ ഉലകിൽ
കലിയും ശനിയും അകലാൻ തിരുവടി താൻ അഭയം
(ശബരീനിലയാ…)

അഖിലാണ്ഡകുലദൈവമീ ബാലകൻ
ഘോരമഹിഷീമദം തീർത്ത മലയാലയൻ (2)
മതിലൊന്നുമില്ലാത്ത മഹിപാലകൻ
ജാതിമതഭേദമില്ലാത്ത സച്ചിന്മയൻ (2)
(ശബരീനിലയാ…)

ശരണാഗതകർക്കേക വരദായകൻ
സ്വാമി ശതകോടി തേടുന്ന ശുഭവിഗ്രഹൻ (2)
ഉലകിന്റെ ആധാരശിലയായവൻ
സ്വാമി സുഖശാന്തി സൗഭാഗ്യ സന്ദായകൻ (2)
(ശബരീനിലയാ…)
 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts