ഷണ്മുഖസോദര
എല്ലാമെല്ലാം അയ്യപ്പന്‍
Shanmukha Sodara (Ellaamellaam Ayyappan)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംഅജിത്‌ നമ്പൂതിരി ,ബാലഭാസ്കര്‍ ,കൈതപ്രം ,ജയന്‍ ,എം ജി അനില്‍ ,ബി ശശികുമാർ ,വിദ്യാധരൻ
ഗാനരചനഅജിത്‌ നമ്പൂതിരി ,ബിച്ചു തിരുമല ,കൈതപ്രം ,ജയന്‍ ,രാജീവ് ആലുങ്കൽ ,എസ്‌ രമേശന്‍ നായര്‍ ,സന്തോഷ് വര്‍മ്മ ,ബി ശശികുമാർ
ഗായകര്‍കലാരത്നം കെ ജി ജയൻ (ജയ വിജയ)
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 11 2012 02:51:46.

ഷണ്മുഖസോദരാ മോഹിനി നന്ദനാ
ശബരിഗിരീശാ നമോ
സ്വാമി ശരണം തവ തിരുചരണ സരോരുഹം
കലിയുഗ വരദാ നമോ സ്വാമി
(ഷണ്മുഖസോദരാ...)

ദിനവും നിന്നവതാര കഥകൾ കൊണ്ടകതാരിൽ
കളഭച്ചാർത്തണിയുന്നു ഞാൻ
ഹരിഹര സുതരേയെൻ ഹൃദയത്തിൽ അമൃതായി
അവിടുന്നു കുടി കൊള്ളണേ സ്വാമീ
(ഷണ്മുഖസോദരാ...)

ഉലകത്തിന്നൊളിയായും ഒലിയായും ഉയിരേകും
പ്രണവത്തിനാധാരം നീ
പ്രണമിക്കുമടിയന്നെ മനശ്ശാന്തിയരുളുന്ന
ഓംകാര പൊരുളല്ലോ നീ സ്വാമീ
(ഷണ്മുഖസോദരാ...) 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts