ഭക്തിസാന്ദ്രമീ സന്നിധാനം
എല്ലാമെല്ലാം അയ്യപ്പന്‍
Bhakthi Sandramee Sannidhanam (Ellaamellaam Ayyappan)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംഅജിത്‌ നമ്പൂതിരി ,ബാലഭാസ്കര്‍ ,കൈതപ്രം ,ജയന്‍ ,എം ജി അനില്‍ ,ബി ശശികുമാർ ,വിദ്യാധരൻ
ഗാനരചനഅജിത്‌ നമ്പൂതിരി ,ബിച്ചു തിരുമല ,കൈതപ്രം ,ജയന്‍ ,രാജീവ് ആലുങ്കൽ ,എസ്‌ രമേശന്‍ നായര്‍ ,സന്തോഷ് വര്‍മ്മ ,ബി ശശികുമാർ
ഗായകര്‍ദീപാങ്കുരന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 19 2013 05:30:21.

സന്നിധാനം അയ്യപ്പ സന്നിധാനം
എത്ര ഭാവപൂർണ്ണമീ സന്നിധാനം

ഭക്തിസാന്ദ്രമീ സന്നിധാനം
എത്ര ഭാവപൂർണ്ണമീ സന്നിധാനം (2)
കാണുവാനയ്യന്റെ ദിവ്യരൂപം
കേൾക്കുവാനാ നാമ ശരണഘോഷം (2)
എത്ര ഭക്തിസാന്ദ്രമീ സന്നിധാനം
എത്ര ഭാവപൂർണ്ണമീ സന്നിധാനം

രാവുകൾ കറുപ്പുടുത്തു മുക്തി നേടി
പൊൻപുലരികൾ മുദ്രമാല ചാർത്തി വന്നു (2)
പടിപ്പൊന്നളന്നു തൊഴുതു നിന്നു താരാഗണം (2)
മകരസന്ധ്യകൾ നിറമണിഞ്ഞു സ്വർഗ്ഗമായി
എത്ര ഭക്തിസാന്ദ്രമീ സന്നിധാനം
എത്ര ഭാവപൂർണ്ണമീ സന്നിധാനം

മലമുടിയിൽ വിരി വെച്ചു വെണ്ണിലാവ്
താളമിട്ടു മലയിറങ്ങി പമ്പാനദി (2)
തിരുജട വിടർത്തി ആടി നിന്നു ശരം കുത്തിയാൽ (2)
ജപധ്യാനലീനമായ് ദിവ്യ ശബരിമാമല
എത്ര ഭക്തിസാന്ദ്രമീ സന്നിധാനം
എത്ര ഭാവപൂർണ്ണമീ സന്നിധാനം
(ഭക്തിസാന്ദ്രമീ….)

 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts