ഇരുളും വെളിച്ചവും
എല്ലാമെല്ലാം അയ്യപ്പന്‍
Irulum Velichavum (Ellaamellaam Ayyappan)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംഅജിത്‌ നമ്പൂതിരി ,ബാലഭാസ്കര്‍ ,കൈതപ്രം ,ജയന്‍ ,എം ജി അനില്‍ ,ബി ശശികുമാർ ,വിദ്യാധരൻ
ഗാനരചനഅജിത്‌ നമ്പൂതിരി ,ബിച്ചു തിരുമല ,കൈതപ്രം ,ജയന്‍ ,രാജീവ് ആലുങ്കൽ ,എസ്‌ രമേശന്‍ നായര്‍ ,സന്തോഷ് വര്‍മ്മ ,ബി ശശികുമാർ
ഗായകര്‍ജി വേണുഗോപാല്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 19 2013 05:29:47.

സ്വാമി ശരണം അയ്യപ്പ ശരണം
സ്വാമി ശരണം അയ്യപ്പ ശരണം (2)

ഇരുളും വെളിച്ചവും വേർതിരിച്ചറിവായ നാൾ മുതൽ
കേട്ടു വളർന്നൊരു മന്ത്രം (2)
സ്വാമി ശരണം അയ്യപ്പ ശരണം
സ്വാമി ശരണം അയ്യപ്പ ശരണം
അക്ഷരങ്ങൾ നാവിൽ തെളിഞ്ഞോരു നാൾ മുതൽ
ഉരുവിട്ടുരുവിട്ട് വളർന്നൊരു മന്ത്രം
സ്വാമി ശരണം അയ്യപ്പ ശരണം
സ്വാമി ശരണം അയ്യപ്പ ശരണം

വൃശ്ചികമാസ പുലരി മുതൽ
മകരസംക്രമ സുദിനം വരേയ്ക്കും
ഈ മാമലനാട്ടിൽ അങ്ങോളമിങ്ങോളം
ഉച്ചത്തിലുച്ചത്തിൽ മുഴങ്ങുന്ന മന്ത്രം (2)
സ്വാമി ശരണം അയ്യപ്പ ശരണം
സ്വാമി ശരണം അയ്യപ്പ ശരണം
(ഇരുളും വെളിച്ചവും..)

മനസ്സും വപുസ്സും ശുദ്ധമായ് ശക്തമായ് തീർക്കും
ആചാരാനുഷ്ഠാനം അയ്യപ്പദർശനം (2)
അതിനുള്ളോരൊരുക്കമാം വ്രതനിഷ്ഠകൾക്കേറെ
കരുത്തു നൽകീടും പാവനമന്ത്രം
സ്വാമി ശരണം അയ്യപ്പ ശരണം
സ്വാമി ശരണം അയ്യപ്പ ശരണം
(ഇരുളും വെളിച്ചവും..)




 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts