ഹല്ലേലൂയ്യാ ഹല്ലേല്ലൂയ്യാ
മോചനം
Halleluyya Halleluyya (Mochanam)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംടോമിന്‍ ജെ തച്ചങ്കരി
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 16 2013 03:08:34.
 



ഹല്ലേലൂയാ..ഹല്ലേലൂയാ.. പാടി വാഴ്ത്തീടാം..
സ്വര്‍ലോകത്തിന്‍ നാഥാ നിന്‍ നാമം.
നിര്‍ലീനാത്മാവാം നിന്നെ ധ്യാനമാര്‍ന്നു ഞാന്‍
ഉള്ളിന്നുള്ളില്‍ നിന്നെ തേടുന്നൂ..
കനല്‍ പോലെയാം മണ്ണില്‍ കഴല്‍ കൊള്ളി വീഴുമ്പോള്‍
കുളിര്‍ മേഘമായ്‌ കരുണാമൃതം തൂകുകെന്‍ നാഥാ
(ഹല്ലേലൂയാ..ഹല്ലേലൂയാ..)

അല്ലില്‍ നീയേ ലോചനം, അല്ലല്‍ നീക്കും സാന്ത്വനം,
നീയേ ദീപം ദീപ്തിയും, നീയേ കണ്ണും കാഴ്ചയും
ശിശിരത്തിലെ ഇളവെയില് പോല്‍
താഴുകാവൂ നീയെന്നെ..
ഞങ്ങള്‍ പാടും ഗീതികള്‍, വിണ്ണില്‍ പാറും പ്രാവ് പോല്‍
നിന്നെ തേടുന്നു.. (ഹല്ലേലൂയാ.. ഹല്ലേലൂയാ.)

ഷാരോണ്‍ താഴ്വാരത്തിലെ റോജാ പൂക്കള്‍ പോലവേ
ഈ ആത്മാവിന്‍ നോവുകള്‍ ദേവാ നേദിക്കുന്നിതാ
പനിനീരിനാല്‍ കഴുകുന്നിതാ പദതാരുകള്‍ നാഥാ..
തേടും ഞങ്ങള്‍ നിന്‍ വഴി, കാതില്‍ കേള്‍പ്പൂ നിന്‍ മൊഴി..
കാണ്മൂ നിന്‍ രൂപം.. (ഹല്ലേലൂയാ..ഹല്ലേലൂയാ..)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts